വിമാനം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചു

കൊളംബിയ: വിമാനം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചു. ആഭ്യന്തര വിമാനസര്‍വീസ് നടത്തുന്ന ലേസര്‍ എയര്‍ലൈന്‍സിന്റെ ഡഗ്ലസ് ഡിസി3 എന്ന ചെറുവിമാനമാണ് തകര്‍ന്നുവീണത്. 30 സീറ്റുള്ള വിമാനം സാങ്കേതിക തകരാര്‍ മൂലമാണ് തകര്‍ന്നതെന്നാണ് വിവരം.

മെറ്റാ പ്രവിശ്യയില്‍ പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 10.40 നാണ് വിമാനം തകര്‍ന്നുവീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊളംബിയന്‍ നഗരമായ വില്ലാവിസെന്‍സിയോയില്‍ നിന്ന് ബ്രസീല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തരെയ്‌റ നഗരത്തിലേക്ക് സര്‍വീസ് നടത്തുന്ന വിമാനമാണ് ഇത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം വിമാനം മോശം കാലാവസ്ഥ മൂലം സാന്‍ ജോസ് വിമാനത്താവളത്തില്‍ ഇറക്കാന്‍ ശ്രമിച്ചിരുന്നു. റഡാറില്‍ നിന്ന് അപ്രത്യക്ഷമായതിനെ തുടര്‍ന്ന് നടന്ന തിരച്ചിലില്‍ ഒരുമണിക്കൂര്‍ കഴിഞ്ഞ് വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കൊളംബിയന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular