Tag: accident

മഹാരാഷ്ട്രയില്‍ മിനി ബസ് പുഴയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു; മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂരില്‍ മിനി ബസ് പുഴയിലേക്കു മറിഞ്ഞ് 13 പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരുക്കേറ്റു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം. മുംബൈയ്ക്കു 300 കിലോമീറ്റര്‍ അകലെ കോലാപൂരിലെ പഞ്ചഗംഗ നദിയിലേക്കാണ് ബസ് മറിഞ്ഞത്. രത്‌നഗിരിയില്‍ നിന്ന് കോലാപൂരിലേക്കു വരികയായിരുന്നു ബസ് നിയന്ത്രണം വിട്ട് നദിയിലേക്കു...

കാറില്‍ രക്തം പറ്റും… അപകടത്തില്‍പ്പെട്ട് നടുറോഡില്‍ കിടന്ന കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വിസമ്മതിച്ച് യു.പി പൊലീസ്, കൃത്യസമയത്ത് ചികിത്സ കിട്ടാതെ രണ്ട് കുട്ടികള്‍ മരിച്ചു

സഹാരണ്‍പൂര്‍: അപകടത്തില്‍പ്പെട്ട് പരുക്കേറ്റ് റോഡില്‍ രക്തംവാര്‍ന്ന് കിടന്ന രണ്ട് കുട്ടികള്‍ക്ക് യു.പി പൊലീസിന്റെ അനാസ്ഥയെ തുടര്‍ന്ന് ദാരുണാന്ത്യം. കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് വിസമ്മതിച്ചതിനെ തുടര്‍ന്ന് കൃത്യസമയത്ത് ചികിത്സ കിട്ടാതെയാണ് കുട്ടികള്‍ മരിച്ചത്. പൊലീസ് പട്രോള്‍ വാഹനത്തില്‍ രക്തം പറ്റുമെന്ന് പറഞ്ഞാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍...

സ്‌കൂളിന്റെ മതിലിടിഞ്ഞ് രണ്ടാംക്ലാസ് വിദ്യാര്‍ഥി മരിച്ചു; നാലുകുട്ടികള്‍ക്ക് പരുക്ക്

ആലപ്പുഴ: സ്‌കൂളിലെ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍.പി.സ്‌കൂളിലാണ് ദാരുണമായ സംഭവം. എട്ടുവയസുകാരനായ രണ്ടാം ക്ലാസ് വിദ്യാര്‍ഥി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. സ്‌കൂളിലെ ശുചിമുറിക്ക് സമീപത്തെ മതിലാണ് ഇടിഞ്ഞ് വീണത്. കാലപ്പഴക്കം വന്ന് ദ്രവിച്ച ഭിത്തിയാണ് അപകടം...

മലപ്പുറത്ത് ബസ് കാത്തുനിന്ന സ്‌കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞ് കയറി മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു; പത്ത് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

മലപ്പുറം: ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വഴിക്കടവിനടുത്ത് മണിമൂളിയിലാണ് സംഭവം. അപകടത്തില്‍ സ്ഥലത്തുണ്ടായിരുന്ന ചില നാട്ടുകാര്‍ക്കും പരിക്കേറ്റതായി സൂചനയുണ്ട്. ബസ് കാത്തുനിന്ന മണിമൂളി സി.കെ.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി നിയന്ത്രണം വിട്ട് പാഞ്ഞു കയറുകയായിരുന്നു. മൂന്ന് കുട്ടികള്‍ അപകട സ്ഥലത്ത് തന്നെ...

കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ നാലു മരണം, മരിച്ചത് പവര്‍ലിഫ്റ്റിങ് താരങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ നാല് പവര്‍ലിഫ്റ്റിങ് താരങ്ങള്‍ മരിച്ചു. ഹരിഷ്, ടിങ്കു, സൂരജ് എന്നിവരാണ് മരിച്ചത്. നാലാമനെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ പവര്‍ ലിഫ്റ്റിങ് ലോക ചാമ്പ്യന്‍ സാക്ഷം യാദവും ഉണ്ടെന്നാണ് വിവരം. ഞായറാഴ്ച പുലര്‍ച്ചെ നാലിന് ഡല്‍ഹി-ചണ്ഡിഗഡ് ഹൈവേയില്‍ അലിപുരിലായിരുന്നു അപകടം....
Advertismentspot_img

Most Popular

G-8R01BE49R7