മലപ്പുറത്ത് ബസ് കാത്തുനിന്ന സ്‌കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞ് കയറി മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു; പത്ത് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

മലപ്പുറം: ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വഴിക്കടവിനടുത്ത് മണിമൂളിയിലാണ് സംഭവം. അപകടത്തില്‍ സ്ഥലത്തുണ്ടായിരുന്ന ചില നാട്ടുകാര്‍ക്കും പരിക്കേറ്റതായി സൂചനയുണ്ട്.

ബസ് കാത്തുനിന്ന മണിമൂളി സി.കെ.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി നിയന്ത്രണം വിട്ട് പാഞ്ഞു കയറുകയായിരുന്നു. മൂന്ന് കുട്ടികള്‍ അപകട സ്ഥലത്ത് തന്നെ മരിച്ചു. 10 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

നിയന്ത്രണം വിട്ട ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയില്‍ നിന്ന് കൊപ്രയുമായെത്തിയ ലോറിയാണ് അപകടമുണ്ടാക്കിയത്. ആദ്യം ഓട്ടോയിലും പിന്നീട് ബസിലും ഇടിച്ചു തട്ടിയ ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുനിന്നു.

Similar Articles

Comments

Advertismentspot_img

Most Popular