ന്യൂഡല്‍ഹി: പ്രമുഖ റേഡിയോ ജോക്കിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ സിമ്രാന്‍ സിംഗ് (24) ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍. ജമ്മു-കശ്മീരില്‍നിന്ന് ഡല്‍ഹിയിലെത്തിയ സിമ്രാന് ഇന്‍സ്റ്റഗ്രാമില്‍ ഏഴുലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ഡിസംബര്‍ ഏഴിനാണ് ഏറ്റവും ഒടുവില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കൊപ്പം ഫ്‌ളാറ്റില്‍ കഴിയുന്ന സുഹൃത്താണ് ആത്മഹത്യ വിവരം പോലീസില്‍ അറിയിച്ചത്.
ആത്മഹത്യ തന്നെയെന്നാണു പോലീസിന്റെയും നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ശരീരം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. ജമ്മുവിന്റെ ഹൃദയമിടിപ്പ് എന്നായിരുന്നു സിമ്രാനെ ആരാധകര്‍ വിളിച്ചിരുന്നത്. ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയടക്കം നിരവധിപ്പേര്‍ മരണത്തില്‍ അനുശോചിച്ചു.
റേഡിയോ സ്‌റ്റേഷനുമായി സഹകരിച്ച് ഫ്രീലാന്‍സ് റേഡിയോ ജോക്കിയായി പ്രവര്‍ത്തിക്കുകയായിരുന്നു ഇവര്‍. ഇന്‍സ്റ്റഗ്രാമില്‍ നര്‍മം ചാലിച്ചുള്ള ഇവരുടെ റീലുകള്‍ക്കു വളരെയധികം ആരാധകരുണ്ട്. മരണത്തിനു പിന്നാലെ ഇവരുടെ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ലക്ഷക്കണക്കിനു സന്ദേശങ്ങളാണ് ഇവരെ ടാഗ് ചെയ്തു പോസ്റ്റ് ചെയ്തിട്ടുള്ളത്.