Tag: accident

മലപ്പുറത്ത് ടാങ്കര്‍ ലോറി മറിഞ്ഞ് പാചക വാതകം ചോരുന്നു; സമീപ വാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു

മലപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ മലപ്പുറം അരിപ്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് പാചകവാതകം ചോരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം. ചോര്‍ച്ചയടക്കാനുള്ള ശ്രമങ്ങള്‍ ഇത് വരെ ആരംഭിച്ചിട്ടില്ല. ഐ.ഒ.സി ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയാല്‍ മാത്രമേ പ്രവര്‍ത്തി തുടങ്ങാന്‍ സാധിക്കുകയുള്ളു. പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്ത്...

തൊഴിലാളികള്‍ ബസ് കയറി മരിച്ചു!!! ഒരാള്‍ക്ക് പരിക്ക്, അപകടം ബസിനടിയില്‍ കിടന്നുറങ്ങുന്നതിനിടെ

പാലക്കാട്: മണ്ണാര്‍കാട് ഉറങ്ങിക്കിടന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ബസ് കയറി മരിച്ചു. രണ്ട് ജാര്‍ഖണ്ഡ് സ്വദേശികളാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. നിര്‍ത്തിയിട്ട ബസ്സിനടിയില്‍ ഇരുവരും ഉറങ്ങിക്കിടക്കുകയായിരുന്നു. ഇതറിയാതെ ഡ്രൈവര്‍ രാവിലെ ബസ് എടുത്തപ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. മണ്ണാര്‍ക്കാട് കുന്തിപ്പുഴയിലെ മൈതാനത്ത് സ്വകാര്യ...

വീണ്ടും വിമാന ദുരന്തം; തീപിടിച്ച യാത്രാ വിമാനം തകര്‍ന്നുവീണു; നിരവധി പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ബംഗ്ലദേശില്‍ നിന്നുള്ള യാത്രാ വിമാനം നേപ്പാളിലെ കഠ്മണ്ഡു ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തകര്‍ന്നു വീണു. ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇന്നു രാവിലെയാണ് സംഭവം. റണ്‍വേയില്‍നിന്നു തെന്നിമാറിയ വിമാനം സമീപത്തെ ഫുട്‌ബോള്‍ മൈതാനത്തേക്ക് നിരങ്ങിനീങ്ങി അവിടെവച്ച് തീപിടിക്കുകയായിരുന്നു. നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍...

ബസും കാറും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു; നാലു പേര്‍ക്ക് പരുക്ക്; അപകടം തീര്‍ഥാടനത്തിന് പോകുന്നതിനിടെ

ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ ബദ്വീര്‍ ഷെട്ടി, മഞ്ചപ്പ ഷെട്ടി, സദാശിവം, ഗിരിജ എന്നിവരാണ് മരിച്ചത്. നാലു പേര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തിരുപ്പൂര്‍ തീര്‍ഥാടനത്തിനു പോകുമ്പോഴായിരുന്നു അപകടം. പരുക്കേറ്റവരെ...

ഈ അവസ്ഥ ആര്‍ക്കും ഉണ്ടാകരുതേ……വാഹന അപകടത്തില്‍ അറ്റുപോയ കാല്‍ തലയിണയാക്കി

മധ്യപ്രദേശ്: അപകടത്തില്‍ അറ്റുപോയ കാല്‍ തലയ്ക്കു താങ്ങായിവച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍. മധ്യപ്രദേശിലെ ഝാന്‍സി മെഡിക്കല്‍ കോളജിലാണു സംഭവം. വാഹന അപകടത്തില്‍പ്പെട്ട് പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ യുവാവിന്റെ അറ്റുപോയ കാല്‍ തലയ്ക്കു താങ്ങായിവയ്ക്കുകയായിരുന്നു. പരിക്കേറ്റ യുവാവ് ബോധത്തോടെ ആശുപത്രിയിലെ സ്ട്രച്ചറില്‍ കിടക്കുന്‌പോഴായിരുന്നു...

മൈസൂരില്‍ കര്‍ണാടക ആര്‍.ടി.സി ബസും പിക്കപ്പും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു; അപകടം ഇന്നു പുലര്‍ച്ചെ

മൈസൂരൂ: മൈസൂരുവില്‍ കര്‍ണാടക ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു. കാസര്‍ഗോഡ് അണക്യരിലെ ഓട്ടോ ഡ്രൈവറും ഉളിയത്തടുക്ക എസ്.പി.നഗറിലെ അബ്ദുല്‍ ലത്തീഫ് ആയിഷ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജുനൈദ് (28), എസ്.പി നഗറിലെ ഉസ്മാന്‍ ഖദീജ ദമ്പതികളുടെ മകന്‍ അസ്ഹറുദ്ദീന്‍...

രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ലോറി ഇടിച്ചു കയറി ഒരു പോലീസുകാരന്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

കൊട്ടാരക്കര: വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ പോലീസുകാര്‍ക്കിടയിലേക്ക് അമിതവേഗതയിലെത്തിയ ലോറി ഇടിച്ചുകയറി ഒരു പോലീസുകാരന്‍ മരിച്ചു. പോലീസ് കണ്‍ട്രോള്‍ യൂണിറ്റിലെ ഡ്രൈവര്‍ വിപിനാണ് മരിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് കണ്‍ട്രോള്‍ യൂണിറ്റിലെ എസ്.ഐ വേണുഗോപാല്‍, എ.എസ.്ഐ അശോകന്‍, എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊട്ടാരക്കരയ്ക്ക് സമീപം ഇന്ന്...

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി ഒരു മരണം, നാലു കുട്ടികള്‍ക്ക് പരുക്ക്

കണ്ണൂര്‍: ചെറുപുഴയില്‍ സ്‌കൂളില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ്വാന്‍ ഇടിച്ചുകയറി ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. പെരിങ്ങോം സ്വദേശിനി ദേവാനന്ദ രതീഷ് (13) ആണ് മരിച്ചത്. നാല് കുട്ടികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്‌കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞ...
Advertismentspot_img

Most Popular

G-8R01BE49R7