ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊന്ന് കായലില്‍ തള്ളി

ബുലന്ദ്ഷര്‍: ഉത്തര്‍പ്രദേശില്‍ ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളി. ചൊവ്വാഴ്ച വൈകിട്ട് ട്യൂഷണ്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മൃതദേഹം ബുലന്ദ്ഷര്‍ കായലില്‍ നിന്ന് കണ്ടെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് കസ്റ്റഡില്‍ എടുത്തിട്ടുണ്ട്.

സൈക്കിളില്‍ വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ ഓള്‍ട്ടോ കാറില്‍ എത്തിയവര്‍ പിടിച്ചുകൊണ്ട് പോകുന്ന ദൃശ്യം സമീപത്തുള്ള ഒരു കടയിലെ സിസിടിവിയില്‍ നിന്ന് കണ്ടെടുത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കേസിന് തുമ്പ് ലഭിച്ചത്.

പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം പ്രതികള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു.

SHARE