ആലപ്പുഴയിലെ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; എസ്.ഐ അടക്കം മൂന്നുപേര്‍ കൂടി പിടിയില്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കുടുങ്ങാന്‍ സാധ്യത

ആലപ്പുഴ: സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ എസ്.ഐ. അടക്കം മൂന്നുപേര്‍ കൂടി പിടിയിലായി. ഇതോടെ സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായവരു എണ്ണം അഞ്ചായി. രണ്ടുപോലീസ് ഉദ്യോഗസ്ഥരാണ് ഇതുവരെ പിടിയിലായത്. ഡിവൈ.എസ്.പി അടക്കം കൂടുതല്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി:പി.വി ബേബിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തിനാണു ചുമതല.

മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ: ഉദയംപേരൂര്‍ സ്വദേശി കെ.ജി. െലെജു(38), പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സുഹൃത്ത് വടക്കനാര്യാട് തെക്കേപ്പറമ്ബില്‍ ജിന്‍മോന്‍(22), ഇടനിലക്കാരിയുടെ സുഹൃത്തും ഡ്രൈവറുമായ പൊെേള്ളത്തെ സ്വദേശി യേശുദാസ്(28) എന്നിവരാണ് അറസ്റ്റിലായത്. ലൈജുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പുന്നപ്ര സ്വദേശി ആതിര(24), ആന്റി നാര്‍കോട്ടിക് വിഭാഗം സീനിയര്‍ സി.പി.ഒ: നെല്‍സണ്‍ തോമസ്(40) എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു.

നിര്‍ധനകുടുംബാംഗമായ പതിനാറുകാരിയെ ആതിര വീട്ടില്‍നിന്നു പതിവായി വിളിച്ചു കൊണ്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സ്ഥലം കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞുവച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. ഇടനിലക്കാരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പോലീസ് ഉദ്യോഗസ്ഥരിലേക്ക് നീണ്ടത്. കേസിലെ ഒന്നാം പ്രതിയായ ആതിരയെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ടുപേരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തി.

Similar Articles

Comments

Advertisment

Most Popular

ഗെയിംസ് റെക്കോഡോടെ സ്വര്‍ണമണിഞ്ഞ് സാബ്ലെ…ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്ങിന് സ്വര്‍ണം;

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യ. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. എട്ട് മിനിറ്റ് 19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് താരം...

മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ഗംഭീര സിനിമയെന്ന് ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് ടീമംഗങ്ങൾ

പ്രേക്ഷകർ വൻ വിജയമാക്കിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് കാണാൻ എസ്.ശ്രീജിത്ത് IPS തീയേറ്ററിലെത്തി ഒറിജിനൽ സ്‌ക്വാഡ് അംഗങ്ങൾ. കൊച്ചി വനിതാ തിയേറ്ററിലെത്തിയ ഒറിജിനൽ ടീമംഗങ്ങൾ സിനിമ ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ടു. സിനിമ...

മക്കളെ കട്ടിപ്പിടിച്ച് അമ്മ തീകൊളുത്തി; രക്ഷിക്കാന്‍ ശ്രമിച്ച പിതാവുള്‍പ്പെടെ 4 മരണം

വില്ലുപുരം: തമിഴ്‌നാട്ടില്‍ തീകൊളുത്തി അമ്മയും രണ്ടു പെണ്‍കുട്ടികളും മുത്തട്ഠനും മരിച്ചു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. എം. ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍, പിതാവ് പൊന്നുരംഗം (78)...