റിപബ്ലിക് ടിവിയോട് ‘കടക്ക് പുറത്ത് എന്ന്’ ജിഗ്‌നേഷ് മേവാനി, വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ച് മറ്റ് മാധ്യമ പ്രവര്‍ത്തകരും

ചെന്നൈ: അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവിയുടെ മൈക് എടുത്തുമാറ്റാന്‍ പറഞ്ഞ ജിഗ്‌നേഷ് മോേവാനി എംഎല്‍എയുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമപ്രവര്‍ത്തകര്‍. ചെന്നൈയിലാണ് റിപബ്ലിക് ടിവി ജേര്‍ണലിസ്റ്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മറ്റ് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചത്. ഇതോടെ മേവാനിക്ക് വാര്‍ത്താ സമ്മളനം നടത്താതെ അവസാനിപ്പിക്കേണ്ടിവന്നു.
ചെന്നൈ ഖഇദ്-ഇ മിലാഅത്ത് ഇന്റര്‍നാഷ്ണല്‍ മീഡിയ സ്റ്റഡീസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജിഗ്‌നേഷ്.

ജിഗ്‌നേഷിന്റെ സമീപത്തെ ടേബിളില്‍ മാധ്യമ പ്രവര്‍ത്തകര്‍ മൈക്കുകള്‍ ഘടിപ്പിച്ചു. അപ്പോഴാണ് റിപബ്ലിക് ടിവിയുടെ മൈക്ക് ജിഗ്‌നേഷിന്റെ ശ്രദ്ധയില്‍ പെടുന്നത്. ‘റിപബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ ആരാണ്? എനിക്കദ്ദേഹത്തോട് സംസാരിക്കാന്‍ താത്പര്യമില്ല’ ജിഗ്‌നേഷ് പറഞ്ഞു.

ഇതൊരു ജനറല്‍ ഡിബേറ്റാണെമന്നും എക്സ്‌ക്ലൂസിവ് ഇന്റര്‍വ്യു അല്ലെന്നും മറ്റ് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും ജിഗ്‌നേഷ് ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. റപബ്ലിക് ടിവി ജേര്‍ണലിസ്റ്റുകളോട് സംസാരിക്കില്ല എന്നത് തന്റെ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് മൈക്ക് അവിടെ ഇരിക്കണമെന്നും എടുത്തു മാറ്റണമെന്നും നിങ്ങള്‍ക്ക് ഡിമാന്റ് ചെയ്യാന്‍ കഴിയില്ലാ എന്നായിരുന്നു മറ്റു മാധ്യമപ്രവര്‍ത്തകരുടെ മറുപടി. റിപബ്ലിക് ടിവി ജേര്‍ണലിസ്റ്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവര്‍ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചു.

Similar Articles

Comments

Advertisment

Most Popular

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...

ഇരട്ട: പ്രൊമോ സോങ് റിലീസായി

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ് ആണ് റിലീസായിരിക്കുന്നത്‌. മലയാളിക്ക് പ്രിയപ്പെട്ട...