Category: BREAKING NEWS

500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്ന വാര്‍ത്ത പുറത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ നടപടിയുമായി അധികൃതര്‍. ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്ലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. ദ ട്രിബ്യൂണ്‍ റിപ്പോര്‍ട്ടര്‍ രചന ഖൈറ, റിപ്പോര്‍ട്ടില്‍ പരമാര്‍ശമുള്ള അനില്‍ കുമാര്‍, സുനില്‍ കുമാര്‍, രാജ്...

ഇതിലും ഭേദം ചാനലുകാരെ വിളിച്ചുകൂട്ടി ബല്‍റാം തുണിയുരിഞ്ഞ് ഓടുന്നതായിരിന്നു; എ.കെ.ജി വിവാദ പരാമര്‍ശത്തില്‍ വി.ടി ബല്‍റാമിനെതിരെ വെള്ളാപ്പള്ളിയും

തിരുവനന്തപുരം: എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബെല്‍റാം എം.എല്‍.എക്കെതിരെ തുറന്നടിച്ച് വെള്ളാപ്പള്ളിയും. ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്താശ്രദ്ധ നേടുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇതിലും നല്ലത് ചാനലുകാരെ വിളിച്ചു കൂട്ടി ബല്‍റാം തുണിയുരിഞ്ഞ് ഓടിയാല്‍ മതിയായിരുന്നെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. അതേസമയം ഇതിന്റെ...

സ്‌റ്റേ ഷനില്‍ തെറിയും മര്‍ദ്ദനവും വേണ്ട, ദുഷ്‌പേര് കേള്‍പ്പിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല; പൊലീസിന് താക്കീതുമായി മുഖ്യമന്ത്രി

കൊല്ലം: കേരളാ പൊലീസിന് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും ചെയ്യാന്‍ അധികാരമുള്ളവരാണെന്ന് പൊലീസെന്ന് ധരിക്കേണ്ടെന്ന് പിണറായി തുറന്നടിച്ചു. പൊലീസ് സ്റ്റേഷനില്‍ തെറിയും മര്‍ദ്ദനവും വേണ്ട. സര്‍വീസിലിരിക്കെ കീര്‍ത്തി നഷ്ടപ്പെട്ടിട്ട് എന്ത് കാര്യം. ദുഷ്‌പേര് കേള്‍പ്പിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊല്ലം ജില്ലാ...

വിവാദങ്ങള്‍ക്കൊടുവില്‍ പദ്മാവതി റിലീസിനൊരുങ്ങുന്നു; ഈ മാസം 25ന് തീയറ്ററുകളില്‍ എത്തുമെന്ന് സൂചന

ന്യൂഡല്‍ഹി: വിവാദങ്ങളെ തുടര്‍ന്ന് റിലീസിങ്ങ് അനിശ്ചിതത്വത്തിലായ സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് ജനുവരി 25ന് റിലീസിന് എത്തുമെന്ന് സൂചന. ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഭേദഗതികളോടെ സിനിമയുടെ റിലീസ് അനുവദിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് പത്മാവതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന രജ്പുത്...

കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ നാലു മരണം, മരിച്ചത് പവര്‍ലിഫ്റ്റിങ് താരങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ നാല് പവര്‍ലിഫ്റ്റിങ് താരങ്ങള്‍ മരിച്ചു. ഹരിഷ്, ടിങ്കു, സൂരജ് എന്നിവരാണ് മരിച്ചത്. നാലാമനെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ പവര്‍ ലിഫ്റ്റിങ് ലോക ചാമ്പ്യന്‍ സാക്ഷം യാദവും ഉണ്ടെന്നാണ് വിവരം. ഞായറാഴ്ച പുലര്‍ച്ചെ നാലിന് ഡല്‍ഹി-ചണ്ഡിഗഡ് ഹൈവേയില്‍ അലിപുരിലായിരുന്നു അപകടം....

ബോണക്കാട് പൊലീസ് നടപടിക്കെതിരെ ഇടയലേഖനവുമായി ലത്തീന്‍സഭ; സര്‍ക്കാര്‍ മൗനം പാലിക്കുന്നു, പൊലീസിന്റേത് ഏകപക്ഷീയമായ നടപടി

തിരുവനന്തപുരം: ബോണക്കാട് കുരിശുമല തീര്‍ത്ഥാടകരെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തിനെതിരെ പ്രതിഷേധവുമായി ലത്തീന്‍ സഭയുടെ ഇടയലേഖനം. സര്‍ക്കാരിനെയും പൊലീസ് നടപടിയെയും കുറ്റപ്പെടുത്തുന്ന ഇടയലേഖനം നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയ്ക്ക് കീഴിലുള്ള ദേവാലയങ്ങളില്‍ വായിച്ചു. പൊലീസിന്റേത് ഏകപക്ഷീയ നടപടിയാണെന്ന് ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തി. സംഭവങ്ങളില്‍ വിശദമായ അന്വേഷണം നടത്തണം. വിശ്വാസികളെ...

ഒടുവില്‍ പാണ്ഡ്യ കിഴടങ്ങി, സെഞ്ച്വറി നഷ്ടമായി: ഇന്ത്യ 209ന് ഓള്‍ ഔട്ട്

കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയ്ക്കെതിരേയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യ 209ന് എല്ലാവരും പുറത്തായി. മുന്‍നിര ബാറ്റ്സ്മാന്‍മാരെല്ലാം പരാജയപ്പെട്ടിടത്ത് വാലറ്റം ദക്ഷിണാഫ്രിക്കയെ ആക്രമിക്കുകയായിരുന്നു. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ മികച്ച ബാറ്റിങ്ങിന്റെ ബലത്തിലാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ ലഭിച്ചത്. ഏഴാമനായി ക്രീസിലെത്തിയ ഹര്‍ദിക്ക് പാണ്ഡ്യയുടെ ഇന്നിങ്സാണ് (93 റണ്‍സ്) ഇന്ത്യയെ...

കെപിസിസി അധ്യക്ഷനായി ഹസന്‍ തുടരും,തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് എം.എം ഹസന്‍ തുടരും. എല്ലാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാരും തല്‍സ്ഥാനത്തു തുടരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനത്തോടെയാണ് ഹസന്റെ തുടര്‍ച്ച ഉറപ്പായത്. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍, റീജ്യനല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍, ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ എന്നിവയുടെ അധ്യക്ഷന്‍മാര്‍...

Most Popular