ഇതിലും ഭേദം ചാനലുകാരെ വിളിച്ചുകൂട്ടി ബല്‍റാം തുണിയുരിഞ്ഞ് ഓടുന്നതായിരിന്നു; എ.കെ.ജി വിവാദ പരാമര്‍ശത്തില്‍ വി.ടി ബല്‍റാമിനെതിരെ വെള്ളാപ്പള്ളിയും

തിരുവനന്തപുരം: എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബെല്‍റാം എം.എല്‍.എക്കെതിരെ തുറന്നടിച്ച് വെള്ളാപ്പള്ളിയും. ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്താശ്രദ്ധ നേടുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇതിലും നല്ലത് ചാനലുകാരെ വിളിച്ചു കൂട്ടി ബല്‍റാം തുണിയുരിഞ്ഞ് ഓടിയാല്‍ മതിയായിരുന്നെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

അതേസമയം ഇതിന്റെ പേരില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. ബല്‍റാമിന്റെ പരാമര്‍ശത്തോട് യോജിപ്പില്ലെങ്കിലും, സ്വന്തം പാര്‍ട്ടിക്കാരെ നിലയ്ക്കുനിര്‍ത്തിയ ശേഷം മതി കോണ്‍ഗ്രസുകാരോടുള്ള സാരോപദേശമെന്ന് ചെന്നിത്തല ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബല്‍റാമിനോട് സംസാരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ മോശക്കാരാക്കിയതിന് നല്‍കിയ മറുപടിയിലാണ് വിവാദ പരാമര്‍ശമുണ്ടായതെന്നാണ് പറഞ്ഞത്. ഇതിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല. എന്നാല്‍, ഇതിന്റെ പേരില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം കണ്ടു. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങള്‍ മറ്റുള്ളവരെ പുലഭ്യം പറയുന്നത് എന്തുകൊണ്ട് മുഖ്യമന്ത്രി കാണുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. ഇത്തരക്കാരെ മര്യാദ പഠിപ്പിച്ചിട്ടു മതി കോണ്‍ഗ്രസുകാര്‍ക്കുള്ള സാരോപദേശമെന്നും ചെന്നിത്തല മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular