Category: SPORTS

ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടി,കേദാര്‍ ജാദവ് ഐപിഎല്ലില്‍ നിന്ന് പുറത്ത്

11ാം ഐപിഎല്‍ എഡിഷനില്‍ ആദ്യ മത്സരത്തില്‍ തന്നെ വിജയത്തോടെ തുടക്കമിട്ട ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടി. ചെന്നൈ താരം കേദാര്‍ ജാദവിന് ഇനിയുള്ള ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമായേക്കും. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പിന്‍ തുട ഞരമ്പിന് പരിക്കേറ്റതിനാലാണ് ജാദവിന്റെ ഇനിയുള്ള മത്സരങ്ങള്‍ അനിശ്ചിതത്വത്തിലാകുന്നത്. വിദഗ്ദമായ...

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഹുലി ഘോഷിന് വെള്ളിയും അപുര്‍വി ചന്ദേല വെങ്കലവും

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഹുലി ഘോഷിന് വെള്ളിയും അപുര്‍വി ചന്ദേല വെങ്കലവും നേടി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗിലാണ് ഇരുവരുടേയും നേട്ടം. 247.2 പോയിന്റാണ് മെഹുലി നേടിയത്. 225.3 പോയിന്റാണ് ചന്ദേല നേടിയത്. ബോക്‌സിംഗില്‍ ഇന്ത്യയുടെ മനീഷ് കൗശിക് ക്വാര്‍ട്ടര്‍ ഫൈനലില്‍...

തന്റെ കുഞ്ഞിന്റെ സര്‍നെയിം മിര്‍സ മാലിക് ;ലിംഗവിവേചനത്തെനെതിരെ സാനിയ മിര്‍സ

മുംബൈ: ലിംഗവിവേചനത്തെനെതിരെ ടെന്നിസ് താരം സാനിയ മിര്‍സ. ഗോവ ഫെസ്റ്റ് 2018 ലെ ലിംഗവിവേചനത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് സാനിയ ഇക്കാര്യം വെളിപ്പെടുത്തിയത്.' ഇന്ന് ഞാന്‍ നിങ്ങളോടൊരു രഹസ്യം പറയാം. എപ്പോള്‍ ഞങ്ങള്‍ക്കൊരു കുഞ്ഞുണ്ടാകുന്നോ അപ്പോള്‍ കുഞ്ഞിന്റെ സര്‍നെയിം മാലിക് എന്നല്ല മിര്‍സ മാലിക് എന്നായിരിക്കുമെന്ന് ഞാനും...

സല്‍മാന്‍ ഖാന് ജാമ്യം കിട്ടിയ പോലെ ഇന്ത്യയില്‍ നിന്ന് കശ്മീരിന് സ്വതന്ത്ര്യം വേണം: അക്തര്‍

കൃഷ്ണമൃഗവേട്ട കേസില്‍ സല്‍മാന്‍ ഖാന് ജാമ്യം കിട്ടിയ പോലെ ഇന്ത്യയില്‍ നിന്ന് കശ്മീരിന് സ്വതന്ത്ര്യം വേണമെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം ഷുഐബ് അക്തര്‍. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി രംഗത്തെത്തിയതിന് പിന്നാലെയാണ് അക്തറും...

ഐ.പി.എല്‍ പൊടിപൂരത്തിന് ഇന്ന് തുടക്കം; ആദ്യമത്സരത്തില്‍ മുംബൈയും ചെന്നൈയും തമ്മില്‍ കൊമ്പ് കോര്‍ക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11ാം പതിപ്പിന് ഇന്ന് തുടക്കം. വാഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടും. ആതിഥേയരായ മുംബൈയും ചെന്നൈയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കാര്യങ്ങള്‍ രണ്ടുകൂട്ടര്‍ക്കും എളുപ്പമാകില്ല. നിലവിലെ ചാമ്പ്യന്‍മാരാണ് രോഹിത്തിന്റെ നേതൃത്വത്തിലിറങ്ങുന്ന മുംബൈ....

‘ചെന്നൈ സൂപ്പര്‍ കിംഗ്സ്‌ക്ക് പെരിയ വിസില്‍ പോട്’,തിരിച്ച്‌വരവ് അറിയിച്ച് സൂപ്പര്‍ കിംഗ്സിന്റെ പുതിയ പരസ്യം

ഐപിഎല്‍ ആരവം എങ്ങും മുഴങ്ങികൊണ്ടിരിക്കുന്നു. ഏപ്രില്‍ ഏഴ് ശനിയാഴ്ച മുതല്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് വെടിക്കെട്ടിന്റെ മേളപ്പെരുമയാണ് നെഞ്ചകത്ത്. അതിനിടയില്‍ ഇതാ, ആരാധകരെ ആവേശത്തിലാഴ്ത്തി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പുതിയ പരസ്യം. ഐപിഎലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് ചെന്നൈ. വീഡിയോയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ...

ഇന്ത്യയുടെ ക്രിക്കറ്റ് കളി ഇനി സ്റ്റാര്‍ ഇന്ത്യയില്‍, സംപ്രേക്ഷണാവകാശ തുക കേട്ടാല്‍ ഞെട്ടും

ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി. 6138.1 കോടി രൂപയ്ക്ക് അഞ്ചു വര്‍ഷത്തേക്കാണ് ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ ബി.സി.സി.ഐയില്‍ നിന്ന് വാങ്ങിയത്. 2018 മുതല്‍ 2023 വരെയാണ് സ്റ്റാര്‍ ഇന്ത്യയുടെ കരാര്‍. വിദേശത്തും സ്വദേശത്തുമായി നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ...

സന്തോഷ് ട്രോഫി ടീം അംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ക്യാഷ് അവാര്‍ഡും, സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീം അംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ക്യാഷ് അവര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ടീമിലുണ്ടായിരുന്ന 11 പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനുണ്ടായത്. കേരളത്തിന്റെ മിന്നും താരം...

Most Popular