തന്റെ കുഞ്ഞിന്റെ സര്‍നെയിം മിര്‍സ മാലിക് ;ലിംഗവിവേചനത്തെനെതിരെ സാനിയ മിര്‍സ

മുംബൈ: ലിംഗവിവേചനത്തെനെതിരെ ടെന്നിസ് താരം സാനിയ മിര്‍സ. ഗോവ ഫെസ്റ്റ് 2018 ലെ ലിംഗവിവേചനത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് സാനിയ ഇക്കാര്യം വെളിപ്പെടുത്തിയത്.’ ഇന്ന് ഞാന്‍ നിങ്ങളോടൊരു രഹസ്യം പറയാം. എപ്പോള്‍ ഞങ്ങള്‍ക്കൊരു കുഞ്ഞുണ്ടാകുന്നോ അപ്പോള്‍ കുഞ്ഞിന്റെ സര്‍നെയിം മാലിക് എന്നല്ല മിര്‍സ മാലിക് എന്നായിരിക്കുമെന്ന് ഞാനും ഭര്‍ത്താവും തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മകള്‍ വേണമെന്നാണ് ആഗ്രഹം’ സാനിയ പറഞ്ഞു.

തനിക്ക് വ്യക്തിജീവിതത്തില്‍ നേരിടേണ്ടിവന്നിട്ടുള്ള ലിംഗവിവേചനവും സാനിയ പങ്കുവെച്ചു. തന്റെ മാതാപിതാക്കളോട് ചില ബന്ധുക്കള്‍ നിങ്ങള്‍ക്ക് ഒരു ആണ്‍കുട്ടിയുണ്ടായിരുന്നെങ്കില്‍ കുടുംബപ്പേര് നിലനിര്‍ത്താന്‍ കഴിയുമായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ടെന്ന സാനിയ പറയുന്നു.

‘ഞങ്ങള്‍ രണ്ടു സഹോദരിമാരായിരുന്നു, ഒരു സഹോദരന്‍ വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിട്ടില്ല. മാതാപിതാക്കളോട് നിങ്ങള്‍ക്ക് മകനുണ്ടായിരുന്നെങ്കില്‍ എന്നു പറയുന്ന അങ്കിള്‍മാരോടും ആന്‍രിമാരോടും ഞങ്ങള്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഞങ്ങള്‍ക്ക് മകള്‍ എന്നാല്‍ മകള്‍ തന്നെയായിരുന്നു, കുടുംബപ്പേര് നിലനിര്‍ത്താന്‍ മകന്‍ വേണമെന്നില്ലായിരുന്നു.’ 31 കാരിയായ താരം പറയുന്നു.

വിവാഹത്തിന് ശേഷം ഞാന്‍ എന്റെ സര്‍നെയിം മാറ്റിയില്ല, ഇത് അങ്ങനെ തന്നെ ആയിരിക്കും. കുടുംബപ്പേര് നിലനില്‍ക്കും’ സാനിയ കൂട്ടിച്ചേര്‍ത്തു.

കായികരംഗത്ത് പുരുഷ താരങ്ങളും വനിതാ താരങ്ങളും തമ്മില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ വിവേചനമുണ്ടെന്നും വനിത താരങ്ങളോടുള്ള ആളുകളെ സമീപനത്തില്‍ മാറ്റം വരണമെന്നും താരം വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular