Category: SPORTS

അവസാന പന്തില്‍ സിക്‌സറടിച്ച് വീണ്ടും ധോണി; എന്നിട്ടും ചെന്നൈയ്ക്ക് തോല്‍വി

ചണ്ഡിഗഡ്: അവസാന പന്തുവരെ ആവേശം നിറഞ്ഞ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് നാലു റണ്‍സ് ജയം. കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പോരാട്ടം 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍...

കോമണ്‍വെല്‍ത്ത് ഗെയിംസ് : വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സിന്ധുവിനെ തോല്‍പ്പിച്ച് സൈന നേവാള്‍ സ്വര്‍ണം നേടി

ഗോള്‍ഡ്‌കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക്. ഇന്ത്യയുടെ പി വി സിന്ധുവിനെ തോല്‍പ്പിച്ച് ഇന്ത്യയുടെ തന്നെ സൈന നേവാള്‍ ആണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ പി വി സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന തോല്‍പിച്ചത്....

ഐ.പി.എല്‍ മത്സരത്തിനിടെ കോഹ്ലിയ്ക്ക് ചുംബനം നല്‍കി അനുഷ്‌ക!!! ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബംഗളൂരു: ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന റോയ്ല്‍ ചാലഞ്ചേഴ്സ് ബംഗളൂരു- കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ ഭര്‍ത്താവ് കൊഹ്ലിയെ പ്രോത്സാഹിപ്പിക്കാന്‍ ബോളിവുഡ് സൂപ്പര്‍നായിക അനുഷ്‌ക ശര്‍മ്മയും എത്തിയിരിന്നു. ഗാലറിയില്‍ കളി കാണുന്നതിനിടെ ഗ്രൗണ്ടില്‍ നില്‍ക്കുന്ന കൊഹ്ലിയ്ക്ക് നടി ചുംബനം നല്‍കിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

സൂപ്പര്‍ താരം തിരിച്ചെത്തിയേക്കും; പ്രതീക്ഷയോടെ കൊല്‍ക്കത്ത

കൊല്‍ക്കത്ത: നൈറ്റ് റൈഡേഴ്‌സിന്റെ കരുത്തുറ്റ താരങ്ങളില്‍ ഒരാളാണ് ഓസീസ് പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍. ചെന്നൈയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ മിച്ചല്‍ കളത്തിലിറങ്ങിയിരുന്നില്ല. ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത പരാജയപ്പെടുകയും ചെയ്തിരുന്നു. ഫിറ്റ്‌നസ് മോശമായതിനാലാണ് മിച്ചലിന് കഴിഞ്ഞ മത്സരത്തില്‍ വിശ്രമം അനുവദിച്ച് കളിക്കളത്തിന് പുറത്തിരുത്തിയത്. ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത വിജയിച്ച...

ചെന്നൈയില്‍ ഐപിഎല്‍ മത്സരങ്ങള്‍ ഇല്ല, കാവേരി പ്രശ്‌നത്തില്‍ ഹോം മത്സരങ്ങള്‍ ഒഴിവാക്കി സൂപ്പര്‍ കിങ്‌സ്

കൊച്ചി: ഐപിഎല്‍ മത്സരങ്ങള്‍ ചെന്നൈയില്‍ നിന്ന് മാറ്റി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം മത്സരങ്ങള്‍ ആണ് ഒഴിവാക്കുന്നത്. കാവേരി നദി തര്‍ക്കത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രതിഷേധങ്ങളാണ് മത്സരങ്ങള്‍ മാറ്റാന്‍ കാരണമെന്ന് വാര്‍ത്താ ഏജന്‍സി, എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.ചൊവ്വാഴ്ച്ച ചെന്നൈയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്...

പ്രതിമാസം പത്തുലക്ഷം രൂപ!!! അപ്പാര്‍ട്ട്‌മെന്റും മകളെയും വിട്ടുനല്‍കണം; ഷമിക്കെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഭാര്യ ഹസിന്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ്താരം മുഹമ്മദ് ഷമിക്കെതിരേ ഗാര്‍ഹിക പീഡനം ആരോപിച്ച് രംഗത്ത് വന്ന ഭാര്യ ഹസിന്‍ ജഹാന്‍ ജീവനാംശം ആവശ്യപ്പെട്ട് കോടതിയില്‍. പ്രതിമാസം പത്തു ലക്ഷം രൂപയാണ് ഹസിന്‍ ജഹാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പുറമേ അപാര്‍ട്മെന്റും മകളെയും വിട്ടു നല്‍കണമെന്നും അഭിഭാഷകന്‍ മുഖേന ഹസിന്‍...

കപ്പിനും ചുണ്ടിനും ഇടയില്‍ അനസിന് മെഡല്‍ നഷ്ടം, പക്ഷേ ദേശീയ റെക്കോര്‍ഡ്:തോല്‍വിയിലും കൈയ്യടി നേടി മലയാളി

കോമണ്‍വെല്‍ത്ത് ഗെയിംസ് അത്ലറ്റിക്സില്‍ ഇന്ത്യയ്ക്ക് നിരാശ. മെഡല്‍ നേട്ടം പ്രതീക്ഷിച്ചിരുന്ന 400 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം മുഹമ്മദ് അനസിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നേരിയ വ്യത്യാസത്തിലാണ് അനസിന് മെഡല്‍ നഷ്ടമായത്. 45.31 സെക്കന്റിലാണ് അനസ് ഫിനിഷ് ചെയ്തത്. തൊട്ട് മുന്‍പില്‍...

മുംബൈ ഇന്ത്യന്‍സിന് വന്‍തിരിച്ചടി!!! സൂപ്പര്‍താരം ഐ.പി.എല്‍ കളിക്കില്ല

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുന്ന ഓസീസ് ഫാസ്റ്റ് ബൗളര്‍ പാറ്റ് കുമിന്‍സ് ഐപിഎല്ലില്‍ കളിച്ചേക്കില്ല. പരിക്കിനെ തുടര്‍ന്ന് വിട്ടുനിക്കുമെന്നാണ് സൂചന. ജോയിന്റുകള്‍ക്ക് നീരുള്ളതിനാല്‍ കുമിന്‍സിന് ഉടനെ കളിക്കാനാകില്ലെന്നും വിശ്രമം അനിവാര്യമാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിരുന്നു. 5.4 കോടി രൂപയ്ക്കാണ് 24കാരനായ കുമിന്‍സിനെ ഐപിഎല്‍...

Most Popular