സന്തോഷ് ട്രോഫി ടീം അംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ക്യാഷ് അവാര്‍ഡും, സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീം അംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ക്യാഷ് അവര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ടീമിലുണ്ടായിരുന്ന 11 പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി.

ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനുണ്ടായത്. കേരളത്തിന്റെ മിന്നും താരം കെ.പി രാഹുലിന് സര്‍ക്കാര്‍ വീടുവച്ചു നല്‍കുകയും ചെയ്യും. ദേശീയ ചാമ്പ്യന്‍മാരായ കേരള വോളിബോള്‍ ടീം അംഗങ്ങള്‍ക്ക് ഒന്നരലക്ഷം രൂപ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

SHARE