Category: OTHERS

സംശയിക്കേണ്ടാ..; പൂജവയ്പ് ചൊവ്വാഴ്ച തന്നെ..!!! ബുധനാഴ്ച മുതല്‍ അവധി

കൊച്ചി: ഈ വര്‍ഷത്തെ പൂജവയ്പ് തീയതിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങളാണ് ഉയരുന്നത്. ദുര്‍ഗാഷ്ടമി ദിനമായ ബുധനാഴ്ചയാണ് പൂജവയ്‌പെന്നും 16ന് ചൊവ്വാഴ്ചയാണെന്നും ധാരാളം ചര്‍ച്ചകള്‍ വരുന്നുണ്ട്. അതിനുത്തരമായുള്ള വിശദീകരണം ഇങ്ങനെയാണ്. ആശ്വിന മാസത്തിലെ ശുക്ലപക്ഷ അഷ്ടമി സന്ധ്യക്ക് വരുന്ന ദിവസമാണ് കേരളത്തില് പൂജ വയ്ക്കുന്നത് എന്നതുകൊണ്ട്...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചയും അവധി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച (17/10/2018) അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ അറിയിച്ചു. പകരം ക്ലാസ്സ് എന്നായിരിക്കുമെന്നു പിന്നീട് അറിയിക്കുന്നതാണ്.

ശബരിമല വിഷയത്തില്‍ സമവായ ശ്രമവുമായി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്: 16ന് തിരുവനന്തപുരത്ത്‌ ചര്‍ച്ച

തിരുവനന്തപുരം: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമല വിഷയത്തില്‍ സമവായ ശ്രമവുമായി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തന്ത്രി കുടുംബം, അയ്യപ്പസേവാ സംഘം, പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവരുമായി ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ മറ്റെന്നാള്‍ തിരുവനന്തപുരത്ത് ചര്‍ച്ചവിളിച്ചു. മണ്ഡല മകരവിളക്ക് ഉത്സവം നല്ല രീതിയില്‍ നടത്തുന്ന...

ശബരിമല വിഷയം; തെരുവുകളില്‍ നടക്കുന്നത് കോടതിയലക്ഷ്യം; പറയേണ്ടത് കോടതിയില്‍ പറയണം; പാര്‍ട്ടികള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നു

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പേരില്‍ തെരുവുകളില്‍ നടക്കുന്നതു കോടതിയലക്ഷ്യമാണെന്നു ജസ്റ്റിസ് കെമാല്‍ പാഷ. രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടു ലക്ഷ്യമിട്ടു ജനത്തെ വിധിയുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. പറയേണ്ടതു കോടതിയില്‍ പറയാതെ ഇപ്പോള്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണ് ഇക്കൂട്ടരുടെ ശ്രമമെന്നും കെമാല്‍...

ശബരിമല ദര്‍ശനത്തിന് ഉടന്‍ കേരളത്തിലെത്തുമെന്ന് തൃപ്തി ദേശായി

ശബരിമല ദര്‍ശനത്തിന് ഉടന്‍ കേരളത്തിലെത്തുമെന്ന് വനിതാ അവകാശപ്രവര്‍ത്തക തൃപ്തി ദേശായി. അത് തടയാന്‍ ശ്രമിക്കുന്നത് കോടതിയലക്ഷ്യമാകും. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നതും സമരം ചെയ്യുന്നതും ശരിയല്ല. സ്ത്രീകള്‍ക്ക് അയ്യപ്പനെ ദര്‍ശിക്കാനുള്ള അവകാശം സുപ്രീംകോടതി അനുവദിച്ചതാണ്. ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസും ബിജെപിയും വ്യക്തമാക്കണമെന്നും തൃപ്തി ദേശായി...

മഹാവിഷ്ണുവിന്റെ 11ാം അവതാരമാണ് നരേന്ദ്രമോദിയെന്ന് ബിജെപി നേതാവ്; ദൈവത്തെ അപമാനിച്ചെന്ന് കോണ്‍ഗ്രസ്

മുംബൈ: മഹാവിഷ്ണുവിന്റെ 11–ാം അവതാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന വാദവുമായി മഹാരാഷ്ട്രയിലെ ബിജെപി നേതാവ് രംഗത്ത്. ബിജെപി വക്താവ് അവദൂത് വാഗാണ് ട്വിറ്ററില്‍ നരേന്ദ്രമോദി വിഷ്ണുവിന്റെ അവതാരമാണെന്നു വാദിച്ചത്. എന്നാല്‍ ദൈവങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ദൈവത്തെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ...

കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; ഇത്തവണ 134 ജീവനക്കാര്‍ പുറത്ത്

കൊച്ചി: ദീര്‍ഘകാലമായി ജോലിക്കു ഹാജരാകാതിരുന്ന 134 ഉദ്യോഗസ്ഥരെക്കൂടി കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു. 69 ഡ്രൈവര്‍മാരെയും 65 കണ്ടക്ടര്‍മാരെയുമാണു പുതുതായി പിരിച്ചുവിട്ടത്. 773 പേരെ ഇതേകാരണത്താല്‍ നേരത്തേ സര്‍വീസില്‍നിന്നു പുറത്താക്കിയിരുന്നു. സ്ഥിരം നിയമനം ലഭിച്ച 304 ഡ്രൈവര്‍മാര്‍ക്കെതിരെയും 469 കണ്ടക്ടര്‍മാര്‍ക്കെതിരെയുമാണു നേരത്തേ നടപടി സ്വീകരിച്ചിരുന്നത്. ഇവരോടു തിരികെയെത്താന്‍ കഴിഞ്ഞ...

രോഗാണുക്കള്‍ പടരാന്‍ സാധ്യതയുള്ള മതചടങ്ങുകള്‍ വിക്കാന്‍ ശുപാര്‍ശ; അപ്പവും വീഞ്ഞും നാവില്‍ നല്‍കുന്നതടക്കമുള്ള ചടങ്ങുകള്‍ ഒഴിവാക്കേണ്ടി വരും; ലംഘിക്കുന്നവര്‍ക്ക് ആറുമാസംവരെ തടവുശിക്ഷ

കൊച്ചി: രോഗാണുക്കള്‍ പടരാന്‍ സാധ്യതയുള്ള മതചടങ്ങുകള്‍ വിലക്കാന്‍ നിയമപരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. വിവിധ മതവിഭാഗങ്ങളില്‍നിന്ന് പ്രതിഷേധമുയരാന്‍ സാധ്യതയുള്ള കാര്യങ്ങളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കുര്‍ബാന അപ്പവും വീഞ്ഞും നാവില്‍ നല്‍കുന്നതടക്കമുള്ള ചടങ്ങുകള്‍ വിലക്കാനുതകുന്നതാണ് ശുപാര്‍ശ. ഇത്തരം ചടങ്ങുകളും ആരാധനാ രീതികളും നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരം...

Most Popular