സംശയിക്കേണ്ടാ..; പൂജവയ്പ് ചൊവ്വാഴ്ച തന്നെ..!!! ബുധനാഴ്ച മുതല്‍ അവധി

കൊച്ചി: ഈ വര്‍ഷത്തെ പൂജവയ്പ് തീയതിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങളാണ് ഉയരുന്നത്. ദുര്‍ഗാഷ്ടമി ദിനമായ ബുധനാഴ്ചയാണ് പൂജവയ്‌പെന്നും 16ന് ചൊവ്വാഴ്ചയാണെന്നും ധാരാളം ചര്‍ച്ചകള്‍ വരുന്നുണ്ട്. അതിനുത്തരമായുള്ള വിശദീകരണം ഇങ്ങനെയാണ്. ആശ്വിന മാസത്തിലെ ശുക്ലപക്ഷ അഷ്ടമി സന്ധ്യക്ക് വരുന്ന ദിവസമാണ് കേരളത്തില് പൂജ വയ്ക്കുന്നത് എന്നതുകൊണ്ട് ഈ വര്‍ഷം ഒക്ടോബര്‍ 16 ചൊവ്വാഴ്ച വൈകിട്ടാണ് നമ്മള്‍ പൂജ വയ്‌ക്കേണ്ടത്. ഒക്ടോബര്‍ 16 ചൊവ്വാഴ്ച സന്ധ്യയ്ക്കു പൂജവച്ച് ബുധന്‍, വ്യാഴം ദിവസങ്ങളിലെ അടച്ചു പൂജയ്ക്കുശേഷം ഒക്ടോബര്‍ 19 വെള്ളിയാഴ്ചയാണ് വിജയദശമി പൂജയെടുപ്പ്. വിദ്യാരംഭവും അന്നുതന്നെ. രണ്ടുദിവസം അടച്ചുപൂജ വരുന്നു എന്നതാണ് ഇക്കൊല്ലത്തെ പ്രത്യേകത. പൂജവയ്പു കഴിഞ്ഞ് വിജയദശമി ദിനത്തില്‍ വിദ്യാരംഭം നടത്തി പൂജയെടുക്കുന്നതുവരെ അദ്ധ്യയനം പാടുള്ളതല്ല.

ബുധനാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച (17/10/2018) അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ അറിയിച്ചു. പകരം ക്ലാസ്സ് എന്നായിരിക്കുമെന്നു പിന്നീട് അറിയിക്കുന്നതാണ്.

Similar Articles

Comments

Advertismentspot_img

Most Popular