Category: OTHERS

ശബരിമല കയറാന്‍ ഒരുങ്ങി വീണ്ടും ഒരു യുവതി എത്തി

പമ്പ: ശബരിമല കയറാന്‍ ഒരുങ്ങി യുവതി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. കേരള ദലിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജുവാണ് എത്തിയത്. പമ്പ പൊലീസ് സ്റ്റേഷനിലെത്തി മഞ്ജു സുരക്ഷാ അകമ്പടി അഭ്യര്‍ത്ഥിച്ചു. ചാത്തന്നൂര്‍ സ്വദേശിനിയാണ് ഇവര്‍. പൊലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മലകയറണം എന്ന തീരുമാനത്തില്‍ മഞ്ജു...

ആക്ടിവിസ്റ്റുകള്‍ മലകയറേണ്ടെന്ന നിലപാട് തിരുത്തി ദേവസ്വം മന്ത്രി

തിരുവനന്തപുരം: ആക്ടിവിസ്റ്റുകള്‍ മലകയറേണ്ടെന്ന നിലപാട് തിരുത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബോധപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കുന്ന ആക്ടിവിറ്റുകള്‍ പോകേണ്ട എന്നാണ് ഉദ്ദേശിച്ചത്. അത് വ്യക്തത വരുത്തി പറയേണ്ടിയിരുന്നു. ഇത് തന്നെയാണ് പാര്‍ട്ടി സെക്രട്ടറിയും ഉദ്ദേശിച്ചതെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ആക്ടിവസ്റ്റ് രഹ്ന ഫാത്തിമയും ഹൈദരാബാദില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തക...

ആക്റ്റിവിസ്റ്റുകള്‍ക്ക് പോകാനുള്ള ഇടമല്ല ശബരിമലയെന്ന് മന്ത്രി

സന്നിധാനം:ആക്റ്റിവിസ്റ്റുകള്‍ക്ക് പോകാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി. യുവതികള്‍ക്ക് സംരക്ഷണം ഒരുക്കി സന്നിധാനത്തിനടുത്ത് എത്തിയ പൊലീസ് സംഘത്തിനോട് മടങ്ങാന്‍ ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശം നല്‍കി. ഐജി ശ്രീജിത്തിനോട് നേരിട്ട് ഫോണില്‍ വിളിച്ചാണ് മടങ്ങാന്‍ കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശംനല്‍കിയത്. ആക്റ്റിവിസ്റ്റുകള്‍ക്ക് പോകാനുള്ള ഇടമല്ല ശബരിമലയെന്ന്...

ശബരിമല പ്രശ്‌നം അയയുന്നു? ദേവസ്വം ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കിയാല്‍ സ്വാഗതം ചെയ്യുമെന്ന് കടകംപള്ളി; മുഖ്യമന്ത്രിയുടെ അഭിപ്രായം തേടും

സന്നിധാനം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രേവശിക്കുന്നത് സംബന്ധിച്ചുള്ള വിധിയില്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയാല്‍ സ്വാഗതം ചെയ്യുമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബോര്‍ഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാവുന്ന വിഷയമാണിത്. പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിട്ടില്ല. സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരാനാകാം ബോര്‍ഡ് ആഗ്രഹിക്കുന്നതെന്നും...

പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വാസ്തവമോ..? മലകയറിയ യുവതിയെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിഷേധക്കാര്‍; സംഭവ സ്ഥലത്തുനിന്നുള്ള വീഡിയോ

സന്നിധാനം: പൊലീസ് സംരക്ഷണത്തോടെ മലകയറിയ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിനെതിരേ കല്ലേറോ അസഭ്യവര്‍ഷമോ സംഘര്‍ഷമോ ഉണ്ടാക്കിയിട്ടില്ലെന്ന് പ്രതിഷേധക്കാര്‍. മരക്കൂട്ടത്തില്‍ വച്ച് പ്രതിഷേധക്കാര്‍ എതിര്‍പ്പുമായി രംഗത്തുവന്നതോടെ യാത്ര അവസാനിപ്പിച്ച് സുഹാസിനി തിരിച്ച് ഇറങ്ങുകയായിരുന്നു. എന്നാല്‍ സുഹാസിനിക്കുനേരെ കല്ലേറുണ്ടായെന്നും അസഭ്യവര്‍ഷവും സംഘര്‍ഷാവസ്ഥയും സൃഷ്ടിച്ചെന്നുമാണ്...

വി.എന്‍. വാസുദേവന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

സന്നിധാനം: ശബരിമല മേല്‍ശാന്തിയായി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. അടുത്ത വൃശ്ചികം മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി. ഉഷപൂജയ്ക്കു ശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് വാസുദേവന്‍ നമ്പൂതിരിയെ മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. നിലവില്‍ ബംഗളൂരു ശ്രീജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് വാസുദേവന്‍ നമ്പൂതിരി.

ക്ഷേത്രം അടച്ചിടുന്നത് ആചാരലംഘനമാണെന്ന് തന്ത്രി കണ്ഠരര് രാജീവര്

ശബരിമല: ക്ഷേത്രം അടച്ചിടുന്നത് ആചാരലംഘനമാണെന്ന് തന്ത്രി കണ്ഠരര് രാജീവര്. സന്നിധാനത്ത് പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടച്ചിടുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് തന്ത്രി കണ്ഠരര് രാജീവര്. ശബരിമല സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിപ്പിച്ചാല്‍ തന്ത്രി ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തില്‍ എല്‍പ്പിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കവെയാണ്...

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കും; പ്രത്യാഘാതങ്ങള്‍ കോണ്‍ഗ്രസ് കാര്യമാക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോട്ടയം: ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കോണ്‍ഗ്രസ് കാര്യമാക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതേസമയം, അക്രമത്തിലേക്കു നയിക്കുന്ന ഒരു സമരത്തിനും കോണ്‍ഗ്രസ് നേതൃത്വം നല്‍കില്ല. കോടതിവിധി നടപ്പാക്കാന്‍ തിടുക്കം കാണിക്കുന്ന മുഖ്യമന്ത്രി നിരുത്തരവാദപരമായ സമീപനമാണെടുക്കുന്നത്. റിവ്യു പെറ്റിഷന്‍ നല്‍കാന്‍ സര്‍ക്കാര്‍...

Most Popular