ഗാസ: വടക്കൻ ഗാസയിൽ ആക്രമണം ശക്തം. ബെയ്ത് ലഹിയ പട്ടണത്തിലെ 2 വീടുകളിലും നുസീറത് അയാർഥി ക്യാംപിലെ ഒരു വീടിനു നേരെയും ഇസ്രയേൽ സേന നടത്തിയ ആക്രമണങ്ങളിൽ 12 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്കു പരുക്കേറ്റു. ജബാലിയ, ബെയ്ത് ഹനൂൻ എന്നിവിടങ്ങളിൽ ഇസ്രയേൽ ടാങ്ക്...
ഒട്ടാവ: കാനഡയിൽ ഹിന്ദുക്ഷേത്രത്തിന് നേർക്ക് ഖലിസ്ഥാന്റെ ആക്രമണം. ഈ വർഷം ഇതു മൂന്നാം തവണയാണ് ഹിന്ദു ക്ഷേത്രം കാനഡയിൽ ആക്രമിക്കപ്പെടുന്നത്. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ സ്ഥിതി ചെയ്യുന്ന ലക്ഷ്മി നാരായൺ ക്ഷേത്രമാണ് ശനിയാഴ്ച അർധരാത്രി ആക്രമിക്കപ്പെട്ടത്. ഭക്തർക്കു നേരെയും ആക്രമണമുണ്ടായി. ജൂൺ 18-ലെ കൊലപാതകത്തിൽ...
ഒട്ടാവ: കാനഡയിലെ ബ്രാംപ്റ്റണിലുള്ള ഹിന്ദുക്ഷേത്രത്തോട് അനുബന്ധിച്ചുള്ള കോൺസുലാർ ക്യാംപ് ഖലിസ്ഥാൻ അനുകൂലികൾ ആക്രമിച്ചതിൽ ഇന്ത്യ അപലപിച്ചു. ഇന്ത്യ വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണമാണ് സംഭവമെന്ന് ഒട്ടാവയിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രതികരിച്ചു.
ക്ഷേത്രത്തോടു ചേർന്ന് പ്രവർത്തിക്കുന്ന കോൺസുലാർ ക്യാംപിനു പുറത്ത് ഇന്ത്യാ വിരുദ്ധ ശക്തികൾ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്....
ജറുസലേം: ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. ഇതിൽ പകുതിയിലേറെ മരണവും ബെയ്ത്ത് ലാഹിയ, ജബാലിയ എന്നിവിടങ്ങളിലെ അഭയാർഥി ക്യാംപുകളിലാണ്. ഖാൻ യൂനിസിൽ വ്യോമാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. പോളിയോ വാക്സിനേഷൻ നടക്കുന്നതിനിടെ ഗാസയിലെ ക്ലിനിക്കിനുനേരെ ഇസ്രയേൽ നടത്തിയ ഡ്രോൺ...
കൂട്ടുകാരുടെ കളിയാക്കൽ സഹിക്കവയ്യാതെ ഡിഎൻഎ ടെസ്റ്റ് നടത്തേണ്ടിവന്ന യുവതിയുടെ വാർത്തയാണ് ചൈനീസ് വാർത്തകളിൽ ഇപ്പോൾ നിറയുന്നത്. ആ ഡിഎൻഎ ഫലം അവളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ മാത്രം പോരുന്നതായിരുന്നു. താൻ ഇത്രയും നാൾ ഒപ്പം കഴിയുന്ന മാതാപിതാക്കൾക്ക് പിറന്ന മകളല്ല താനെന്ന യാഥാർഥ്യമാണ് ഡിഎൻഎ...
വലെന്‍സിയ: ഇന്നുവരെ കാണാത്ത ദുരന്തത്തിന് സാക്ഷ്യം വഹിച്ച് യൂറോപ്പ്. സ്‌പെയിനിലുണ്ടായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 214 ആയി. ദുരന്തത്തിൽ ഇനിയും ഒട്ടേറെ പേരെ കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി അയ്യായിരത്തോളം സൈനികരെ വിന്യസിക്കുമെന്ന് പ്രധാനമന്ത്രി പെട്രോ സാഞ്ചെസ് പറഞ്ഞു. 2,500 സൈനികരെ ഇതിനോടകം വിന്യസിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
അതിതീവ്രമായ...
ജറുസലം: ഇസ്രയേലിലെ ഷാരോൺ മേഖലയിലെ അറബ് നഗരമായ ടിറയിൽ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം. ജനവാസമേഖലയിലെ കെട്ടിടത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ 19 പേർക്ക് പരുക്കേറ്റു. ലബനനിൽ നിന്നാണ് മധ്യ ഇസ്രയേലിനെ ലക്ഷ്യമാക്കി മൂന്നു റോക്കറ്റുകൾ വന്ന് പതിച്ചതെന്ന് ഐഡിഎഫ് അറിയിച്ചു. ആക്രമണത്തിൽ കെട്ടിടം ഭാഗികമായി...