ന്യൂഡൽഹി: നിജ്ജർ വധത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ. ഉത്തരവാദിത്തമില്ലാത്ത ഇത്തരം പരാമർശങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇന്ത്യ താക്കീത് നൽകി.
‘‘കനേഡിയൻ ഹൈക്കമ്മിഷൻ പ്രതിനിധിയെ കഴിഞ്ഞ ദിവസം ഞങ്ങൾ വിളിച്ചുവരുത്തിയിരുന്നു. 2024 ഒക്ടോബർ...
ജറുസലേം: തെക്കൻ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണെന്ന് അധികൃതർ അറിയിച്ചു. നേരത്തെ കിഴക്കൻ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷം ലബനനിൽ ഒറ്റദിവസം ഇത്രയധികം ജനങ്ങൾ കൊല്ലപ്പെടുന്നത് ആദ്യമാണ്.
വടക്കൻ ഗാസയിൽ നടന്ന...
ജറുസലേം: നയിം ഖാസിം ഹിസ്ബുല്ലയുടെ പുതിയ തലവൻ. ഹസൻ നസ്റല്ല ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ തലവനെ തിരഞ്ഞെടുത്തത്. 1991 മുതൽ 33 വർഷമായി ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയിം ഖാസിം.
ഹിസ്ബുല്ലയുടെ വക്താവ് കൂടിയാണ് നയിം ഖാസിം. ഇസ്രയേലുമായുള്ള സംഘർഷങ്ങൾക്കിടെ അദ്ദേഹം...
ടെഹ്റാൻ: അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ഇസ്രയേലിന്റെ വ്യോമാക്രമണത്തിന് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാൻ. “ഞങ്ങൾ യുദ്ധത്തിനില്ല, പക്ഷേ എന്നാൽ രാജ്യത്തിന്റേയും ഇവിടുത്തെ ആളുകളുടെയും അവകാശം സംരക്ഷിക്കും. സയണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണത്തിന് തക്ക മറുപടി നൽകും. ഇസ്രയേൽ ആക്രമണം തുടർന്നാൽ ആശങ്കപ്പെടുത്തുന്ന...
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഹീബ്രു ഭാഷയിൽ തുടങ്ങിയ അക്കൗണ്ട് സമൂഹമാധ്യമമായ എക്സ് സസ്പെൻഡ് ചെയ്തു. 2 ദിവസം മുൻപാണു ഖമനയി തന്റെ പ്രധാന അക്കൗണ്ടിനു പുറമെ എക്സിൽ ഹീബ്രു ഭാഷയിലുള്ള പുതിയ അക്കൗണ്ട് തുടങ്ങിയത്. ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം...