കാ​ന‍​ഡ നീ​തി​യും നി​യ​മ​വാ​ഴ്ച​യും ഉ​റ​പ്പാ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കുന്നു; ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ഭീ​രു​ത്വം നി​റ​ഞ്ഞത്- മോദി

ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ൽ ഹി​ന്ദു ക്ഷേ​ത്രം ആ​ക്ര​മി​ക്കു​ക​യും ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തെ പി​ന്നോ​ട്ട​ടി​ക്കാ​നാ​വി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി. കാ​ന‍​ഡ നീ​തി​യും നി​യ​മ​വാ​ഴ്ച​യും ഉ​റ​പ്പാ​ക്കു​മെന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ഭീ​രു​ത്വം നി​റ​ഞ്ഞ​താ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

കാ​ന​ഡ​യി​ലെ ബ്രാം​പ്ട​ണി​ൽ ഖ​ലി​സ്ഥാ​ൻ വാ​ദി​കളാ​ണ് ഹി​ന്ദു ക്ഷേ​ത്രം ആ​ക്ര​മി​ച്ച​ത്. ബ്രാം​പ്ട​ണി​ലെ ഹി​ന്ദു മ​ഹാ സ​ഭ ക്ഷേ​ത്ര​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഒ​രു​പ​റ്റം ആ​ളു​ക​ൾ ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.
ക്ഷേ​ത്ര കാ​വ​ട​ത്തി​ൽ നി​ന്ന ഭ​ക്ത​രെ​യും ഇ​ന്ത്യ​യു​ടെ പ​താ​ക ഏ​ന്തി​യ ആ​ളു​ക​ളെ​യും ക്ഷേ​ത്ര മ​തി​ലി​ന് അ​ക​ത്തേ​ക്ക് ക​ട​ന്നു ക​യ​റി​യ ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​ക​ൾ മ​ർ​ദി​ച്ചു. സം​ഭ​വ സ്ഥ​ല​ത്ത് പോ​ലീ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആക്രമണം നടക്കുമ്പോൾ 1984-ലെ സിഖ് വിരുദ്ധ കലാപത്തിൻ്റെ വാർഷികത്തോടനുബന്ധിച്ച് ഒരു സംഘം ഖാലിസ്ഥാൻ അനുകൂല അനുകൂലികൾ പ്രകടനം നടത്തുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് നേ​ര​ത്തെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും ഭീ​ഷ​ണി​ക​ളി​ലൂ​ടെ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ പി​ന്തി​രി​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

.
.

Similar Articles

Comments

Advertismentspot_img

Most Popular

445428397