Category: World

ഗൾഫ് ബാങ്ക് തട്ടിപ്പിനു പിന്നിൽ ഏജന്റുമാരോ? കോട്ടയം സ്വദേശിയായ യുവാവ് മാത്രം തട്ടിയെടുത്തത് ഒരു കോടിയിലെറെ രൂപ, തട്ടിപ്പ് ബാങ്കിന്റെ വിശ്വാസ്യത പിടിച്ചുപറ്റിയ ശേഷം

കൊച്ചി: കുവൈത്തിലെ ഗൾഫ് ബാങ്ക് തട്ടിപ്പിനു പിന്നിൽ വൻ സംഘങ്ങളുണ്ടോയെന്ന സംശയം ബലപ്പെടുന്നു. കാരണം പലരും സമാനമായ രീതിയിലാണ് ബാങ്കിൽ നിന്ന് ലോണെടുത്തിരിക്കുന്നത്. ആദ്യം ചെറിയ തുകയെടുക്കും. അത് അടച്ചുതീർത്ത് പോയിന്റ് ഉയർത്തിയ ശേഷം വൻ തുകകൾ വീണ്ടും ലോണെടുക്കും. ഇത്തരത്തിൽ കോട്ടയം കുമരകം...

നിർമാണ പ്ലാൻ്റുകൾ ആരംഭിക്കാൻ തയാർ..!! ഇന്ത്യയിൽ നിക്ഷേപിക്കുന്നതു ലാഭകരം..!!!! മോദിയുടെ ‘ഇന്ത്യ ആദ്യം’, ‘മേയ്ക്ക് ഇൻ ഇന്ത്യ’ നയങ്ങളെ പുകഴ്ത്തി പുടിൻ… ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തി

മോസ്കോ: വളർച്ചയ്ക്കു സുസ്ഥിരമായ അന്തരീക്ഷം വളർത്തിയെടുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഇന്ത്യ ആദ്യം’, ‘മേയ്ക്ക് ഇൻ ഇന്ത്യ’ നയങ്ങളെ അദ്ദേഹം പ്രശംസിച്ചു. പതിനഞ്ചാമത് വി.ടി.ബി റഷ്യ കോളിങ് നിക്ഷേപക വേദിയിലായിരുന്നു പുട്ടിന്റെ പ്രശംസ. ഉൽപാദനം വർധിപ്പിക്കുന്നതിനും...

കൂടുതൽ മിസൈൽ അയക്കുമെന്ന മുന്നറിയിപ്പുമായി റഷ്യ…!! ഏത് മാർഗവും സ്വീകരിക്കാൻ തയ്യാർ…!! തെറ്റിദ്ധാരണ ഒഴിവാക്കാൻ ആഗ്രഹിക്കുന്നു…!!! യുഎസും സഖ്യകക്ഷികളും മനസ്സിലാക്കണമെന്നും റഷ്യ

മോസ്‌കോ: യുക്രെയ്നിൽ ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ചതു പടിഞ്ഞാറൻ രാജ്യങ്ങൾ ഗൗരവമായി കാണുമെന്നു പ്രതീക്ഷിക്കുന്നതായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്. സ്വയം പ്രതിരോധിക്കാൻ ഏതു മാർഗവും ഉപയോഗിക്കാൻ റഷ്യ തയാറാണെന്നു യുഎസും സഖ്യകക്ഷികളും മനസ്സിലാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘‘പ്രശ്നങ്ങൾ കൂട്ടാൻ റഷ്യ ആഗ്രഹിക്കുന്നില്ല. യുഎസും പങ്കാളികളുമായും...

ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യ, യുഎസ് ഉൾപെടെയുള്ള സഖ്യകക്ഷികളും പങ്കാളികൾ- അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന

ലണ്ടൻ: ഹമാസുമായുള്ള യുദ്ധത്തിലൂടെ ഇസ്രയേൽ, ഗാസ മുനമ്പിൽ നടത്തുന്നത് വംശഹത്യയാണെന്ന ഗുരുതര ആരോപണവുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന. യുഎസ് ഉൾപ്പെടെയുള്ള ഇസ്രയേലിൻറെ സഖ്യകക്ഷികളും ഈ വംശഹത്യയിൽ പങ്കാളികളാണെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടിൽ ആരോപിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ തകർത്തും ഭക്ഷണവും മരുന്നും...

ദക്ഷിണ കൊറിയ പട്ടാള നിയമം പ്രഖ്യാപിച്ചു..!! ഉത്തര കൊറിയൻ അനുകൂല ശക്തികളെ ഉന്മൂലനം ചെയ്യും…!!!

സിയോൾ: ദക്ഷിണ കൊറിയ പട്ടാള നിയമം പ്രഖ്യാപിച്ചു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പാർലമെൻ്റ് നിയന്ത്രിക്കുന്നുവെന്നും ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാരിനെ സ്തംഭിപ്പിച്ചുവെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് ആരോപിച്ചു. ”ഉത്തര കൊറിയൻ അനുകൂല ശക്തികളെ ഉന്മൂലനം ചെയ്യുമെന്നും ഭരണഘടനാപരമായ ജനാധിപത്യ ക്രമം സംരക്ഷിക്കുമെന്നും...

മുൻ ആൺ സുഹൃത്തിനേയും കൂട്ടുകാരനേയും തീയിട്ട് കൊലപ്പെടുത്തി..!! സൗഹൃദത്തിൽ നിന്ന് പിന്മാറിയതിൽ പക..!! നര്‍ഗീസ് ഫക്രിയുടെ സഹോദരി അറസ്റ്റിൽ; എറ്റിനി കൊല്ലപ്പെട്ടത് റൂമിൽ ഉറങ്ങിക്കിടക്കുന്ന ജേക്കബ്‌സിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

ന്യൂയോര്‍ക്ക്: തന്റെ സൗഹൃദം വേണ്ടെന്നു വച്ച ആൺ സുഹൃത്തിനെയടക്കം രണ്ടു പേരെ കെട്ടിടത്തിനു തീയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ നടിയും മോഡലുമായ നര്‍ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി (43) യുഎസില്‍ അറസ്റ്റില്‍. മുന്‍ ആണ്‍ സുഹൃത്തായ എഡ്വേര്‍ഡ് ജേക്കബ്‌സ് (35), ഇയാളുടെ സുഹൃത്ത് അനസ്താസിയ...

ഞാൻ അധികാരം ഏറ്റെടുക്കും മുൻപ് ബന്ദികളെ വിട്ടയക്കണം..!! ഇല്ലെങ്കിൽ അമേരിക്ക ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ തിരിച്ചടി ഉണ്ടാകും..!!! ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്…!!!

വാഷിംഗ്ടൺ: ഹമാസ് ബന്ദികളാക്കിയവരെ ജനുവരി 20-ന് മുൻപ് വിട്ടയക്കണമെന്ന് നിയുക്ത യു.എസ്‌ പ്രസിഡന്റ്‌ ഡോണൾഡ് ട്രമ്പ്. ഇല്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്നാണ് ഡോണൾഡ് ട്രമ്പിന്റെ മുന്നറിയിപ്പ്. താൻ അധികാരം ഏറ്റെടുക്കും മുമ്പ്‌ മുഴുവൻ ബന്ദികളെയും വിട്ടയക്കണമെന്നും ഡോണൾഡ് ട്രമ്പ്‌ അന്ത്യ ശാസന നൽകി....

ഇന്ത്യയുടെ പ്രഖ്യാപിത കുറ്റവാളിയും ഖലിസ്ഥാൻ ഭീകരനുമായ അർഷ് ദല്ലയ്ക്ക് കാനഡയിൽ ജാമ്യം, നീക്കം ദല്ലയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെടാനിരിക്കെ; പഠന വിസയിൽ കാനഡയിലെത്തി, നിജ്ജാറിന്റെ മരണത്തോടെ കെടിഎഫിൻറെ നിയന്ത്രണം ഏറ്റെടുത്തു

ഒട്ടാവ: ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട് ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിൻറെ തലവൻ അർഷ് ദല്ല എന്ന അർഷ്ദീപ് സിങ് ഗില്ലിന് കനേഡിയൻ കോടതി ജാമ്യം അനുവദിച്ചു. 30,000 ഡോളർ കെട്ടിവയ്ക്കണമെന്ന ഖലിസ്ഥാൻ വിഘടനവാദിയായ പ്രതിക്ക് ജാമ്യം ലഭിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ കാനഡയിലെ ഹാൾട്ടണിൽ...

Most Popular

G-8R01BE49R7