ഞാൻ അധികാരം ഏറ്റെടുക്കും മുൻപ് ബന്ദികളെ വിട്ടയക്കണം..!! ഇല്ലെങ്കിൽ അമേരിക്ക ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ തിരിച്ചടി ഉണ്ടാകും..!!! ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്…!!!

വാഷിംഗ്ടൺ: ഹമാസ് ബന്ദികളാക്കിയവരെ ജനുവരി 20-ന് മുൻപ് വിട്ടയക്കണമെന്ന് നിയുക്ത യു.എസ്‌ പ്രസിഡന്റ്‌ ഡോണൾഡ് ട്രമ്പ്. ഇല്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്നാണ് ഡോണൾഡ് ട്രമ്പിന്റെ മുന്നറിയിപ്പ്. താൻ അധികാരം ഏറ്റെടുക്കും മുമ്പ്‌ മുഴുവൻ ബന്ദികളെയും വിട്ടയക്കണമെന്നും ഡോണൾഡ് ട്രമ്പ്‌ അന്ത്യ ശാസന നൽകി. അമേരിക്ക ഇതുവരെ നടത്തിയ പ്രത്യാക്രമണങ്ങളെക്കാൾ ഏറ്റവും വലിയ തിരച്ചടിയാകും നടത്തുകയെന്നും ട്രമ്പ് പറഞ്ഞു.

14 മാസമായി തുടരുന്ന ഇസ്രായേൽ-ഹമാസ് പോരാട്ടം അവസാനിപ്പിക്കുന്നതിനോ, ബന്ദികളെ മോചിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. ഇസ്രായേലിന് താൻ ഉറച്ച പിന്തുണ നൽകുമെന്ന് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അടുത്ത സുഹ‍ൃത്തുമാണ് ട്രംപ്. 2023 ഒക്ടോബർ ഏഴിനാണ് ഹമാസ് ഭീകരർ ഇസ്രായേലിൽ ആക്രമണം നടത്തുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തത്.

കാർ ഓവർടേക്ക് ചെയ്ത് വരുന്നത് കണ്ടിരുന്നു, പെട്ടെന്ന് സ്പീഡ് കുറച്ച് ബ്രേക്ക് പിടിച്ചെങ്കിലും അപ്പോഴേക്കും ഇടിച്ചുകയറിയിരുന്നു, കാറിന് സ്പീഡ് ഉണ്ടായിരുന്നു എന്നാൽ അമിത വേ​ഗത്തിലായിരുന്നില്ല- കെഎസ്ആർടിസി ഡ്രൈവർ

ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ സമാധാന ചർച്ച നടക്കവേ ഗാസയിൽ ബോംബാക്രണം തുടരുകയാണ് ഇസ്രയേൽ. നുസെയ്‌റത്ത്, ഗാസാ സിറ്റി, റാഫ, ജബലിയ, ബെയ്ത് ലഹിയ, ബെയ്ത് ഹനൂൻ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. ബന്ദിമോചനം, തടവുകാരുടെ കൈമാറ്റം എന്നിവയെക്കുറിച്ച് കെയ്‌റോയിൽ ഹമാസ് നേതാക്കളും ഈജിപ്ത് സുരക്ഷാ ഉദ്യോഗസ്ഥരും ചർച്ച ചെയ്തിരുന്നു.

ചിലന്തി വല നെയ്തത് ലിജീഷിനെ കുടുക്കാനോ? വെല്‍ഡിങ് ജോലിയില്‍ വിദഗ്ധനായ കൊച്ചു കൊമ്പന്‍ ലിജീഷിന് രണ്ട് അലമാരയും ലോക്കറും പൊളിക്കുക എന്നു പറയുന്നത് പൂ പറിക്കുന്നതു പോലെ നിഷ്പ്രയാസം, ‌ഒറ്റ ദിവസം മോഷണം നടത്താൻ സാധിക്കാത്തതിനാൽ മോഷ്ടിച്ചത് രണ്ടുദിവസമായി

നാട്ടുകാരെത്തുമ്പോൾ കാർ ബസിനുള്ളിൽ കുരുങ്ങിയ നിലയിൽ, വിദ്യാർഥികളെ പുറത്തെടുത്തത് ബസ് പിന്നിലേക്ക് തള്ളിനീക്കി, അപകട കാരണം കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതാകാമെന്ന് മോട്ടോർ വാഹന വകുപ്പ്

കടം വാങ്ങിയ 20,000 രൂപ തിരികെ കൊടുത്തില്ല, തർക്കത്തിനൊടുവിൽ സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, ഇരുവർക്കുമെതിരെ കൊലക്കുറ്റത്തിന് കേസ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7