ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യ, യുഎസ് ഉൾപെടെയുള്ള സഖ്യകക്ഷികളും പങ്കാളികൾ- അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന

ലണ്ടൻ: ഹമാസുമായുള്ള യുദ്ധത്തിലൂടെ ഇസ്രയേൽ, ഗാസ മുനമ്പിൽ നടത്തുന്നത് വംശഹത്യയാണെന്ന ഗുരുതര ആരോപണവുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന. യുഎസ് ഉൾപ്പെടെയുള്ള ഇസ്രയേലിൻറെ സഖ്യകക്ഷികളും ഈ വംശഹത്യയിൽ പങ്കാളികളാണെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടിൽ ആരോപിക്കുന്നു.

അടിസ്ഥാന സൗകര്യങ്ങൾ തകർത്തും ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ളവയുടെ വിതരണം തടസപ്പെടുത്തിയും മാരക ആക്രമണങ്ങൾ നടത്തിയും പലസ്തീനികളെ കരുതിക്കൂട്ടി തകർക്കാനുള്ള പദ്ധതികളാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.

ഇത് വംശഹത്യയാണ്, ഇത് ഇപ്പോൾതന്നെ അവസാനിപ്പിക്കണമെന്നും സംഘടനയുടെ സെക്രട്ടറി ജനറൽ ആഗ്നസ് കലമാർഡ്‌. 2023 ഒക്ടോബർ ഏഴാം തീയതി ഹമാസ്, ഇസ്രയേലിന് നേർക്ക് നടത്തിയ ആക്രണമാണ് നിലവിലെ രക്തച്ചൊരിച്ചിലിലേക്കെത്തിച്ചത്

ഇസ്രയേലിന്റെ യുഎസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികളും ഈ വംശഹത്യയിൽ പങ്കാളികളാണെന്നും ഇസ്രയേലിന് ആയുധങ്ങൾ വിതരണം നിർത്തണമെന്നും ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ആംനസ്റ്റിയുടെ ആരോപണത്തെ ഇസ്രയേൽ നിരാകരിച്ചു. റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്നും കള്ളങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇസ്രയേലിന്റെ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഹമാസിന്റെ ആക്രണമാണ് യുദ്ധത്തിന് വഴിവച്ചതെന്ന് പറഞ്ഞ ഇസ്രയേൽ, അന്താരാഷ്ട്ര നിയമപ്രകാരം സ്വയം പ്രതിരോധമാണ് നടത്തുന്നതെന്നും കൂട്ടിച്ചേർത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7