Category: PRAVASI

രാജ്യത്തിന് പുറത്തേക്ക് പോകുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി യുഎഇ

കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയത് വിവാദമാകുമ്പോള്‍ പുതിയൊരു വാര്‍ത്ത പുറത്തുവരുന്നു. രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് പരിശോന നിര്‍ബന്ധമാക്കി യു.എ.ഇ പുതിയ നീക്കം. കൊവിഡ് നെഗറ്റീവ് ആയവരെ മാത്രമേ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കൂ എന്നും യു.എ.ഇ വ്യക്തമാക്കി. ജൂണ്‍...

അമേരിക്കയില്‍ അകപ്പെട്ട് പോയ മലയാളി കുടുംബത്തെ നാട്ടില്‍ എത്തിക്കാന്‍ പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കി സുരേഷ് ഗോപി : നന്ദി അറിയിച്ച് മലയാളി കുടുംബം

അമേരിക്കയില്‍ അകപ്പെട്ട് പോയ മലയാളി കുടുംബത്തെ നാട്ടില്‍ എത്തിച്ച് സുരേഷ് ഹോപി എംപി. നിയമത്തിന്റെ പല നൂലാമാലകളില്‍ പെട്ട് നാട്ടിലേക്ക് മടങ്ങി എത്താനാകാതെ നിന്ന മലയാളി കുടുംബത്തെ സുരേഷ് ഗോപിയുടെ ഇടപെടലിലൂടെ കേന്ദ്രത്തില്‍ നിന്നും പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കി നാട്ടില്‍ എത്തിക്കുകയാണ് ചെയ്തത്. അമേരിക്കന്‍...

പ്രവാസികൾക്ക് 3 ശതമാനം പലിശ നിരക്കിൽ സ്വർണ പണയവായ്പ

പ്രവാസികൾക്ക് കെഎസ് എഫ്ഇ കുറഞ്ഞ നിരക്കിൽ പ്രത്യേക സ്വർണ വായ്പ സൗകര്യമൊരുക്കുന്നു. പ്രവാസിച്ചിട്ടി വരിക്കാർക്ക് മൂന്ന് ശതമാനം പലിശ നിരക്കിൽ ഒന്നര ലക്ഷം രൂപ വരെ വായ്പ നൽകും. ഈ ചിട്ടിയുടെ വരിക്കാരല്ലാത്ത പ്രവാസികൾക്ക് ഇതേ പലിശ നിരക്കിൽ ഒരു ലക്ഷം രൂപയുടെ വരെ...

ദുബായിൽ കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി മരിച്ചു

പാപ്പിനിശേരി: ദുബായിൽ കോവിഡ് ബാധിച്ച് കണ്ണൂർ ഇരിണാവ് പടിഞ്ഞാറെപുരയിലെ ലത്തീഫ് (42) മരിച്ചു. ദുബായിൽ ടാക്സി ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. ഖബറടക്കം ദുബായിൽ നടത്തി. പരേതനായ അബ്ബാസ് -സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ജസീല. മക്കൾ: ലബീബ്, സഹൽ. ഇന്ന് കണ്ണൂരിൽ കൊറോണ ബാധിച്ചു ഒരാളും കൂടി...

കോവിഡ് ടെസ്റ്റ്; സർക്കാറിനെതിരെ തിരിഞ്ഞ് പ്രവാസലോകം

പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റും രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് വന്‍ രാഷ്ട്രീയ വിവാദമായി വളരുന്നു. പ്രവാസികള്‍ സര്‍ക്കാര്‍ നിലപാടില്‍ കടുത്ത പ്രതിഷേധത്തിലാണ്. പ്രതിപക്ഷം ഇത് രാഷ്ട്രീയ ആയുധമാക്കിക്കഴിഞ്ഞു. എന്നാല്‍ആരോഗ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രിയും സര്‍ക്കാരും. സംസ്ഥാനത്തേക്ക് മടങ്ങുന്നവരുടെയും ഇവിടെയുള്ളവരുടെയും ആരോഗ്യസുരക്ഷ കരുതിയാണ്...

കോവിഡ് സര്‍ട്ടിഫിക്കറ്റ്; യുഎഇയും ഖത്തറും ഒഴികെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ദുരിതം

ഗൾഫിൽ നിന്ന് നാട്ടിലേക്കു വരുന്നവർക്ക് കോവിഡില്ലെന്ന രേഖ നിർബന്ധമാക്കിയതോടെ യുഎഇയും ഖത്തറും ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യാത്രകൾ അനിശ്ചിതത്വത്തിൽ. സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ ആൻറിബോഡി ടെസ്റ്റോ, സർക്കാർ നിർദേശിക്കുന്ന ട്രൂ നാറ്റ് പരിശോധനയോ പ്രായോഗികമല്ല. യുഎഇയിൽ ആൻറി ബോഡി ടെസ്റ്റും,...

കോവിഡ് ബാധിച്ചവരെ പ്രവേശിപ്പിക്കില്ലെന്നു പറഞ്ഞിട്ടില്ല ;ചിലര്‍ കേരളത്തിനെതിരായി കുപ്രചാരണം നടത്തുന്നു

തിരുവനന്തപുരം : കോവിഡില്‍ കേരളത്തിനെതിരായി കുപ്രചാരണം നടത്തുന്നവരില്‍ കേന്ദ്ര സഹമന്ത്രിയും ഉള്‍പ്പെട്ടിരിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രി വി.മുരളീധരന്റെ ആരോപണങ്ങള്‍ക്കു മറുപടിയായാണു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് ബാധിച്ചവരെ പ്രവേശിപ്പിക്കില്ലെന്നു സംസ്ഥാനം പറഞ്ഞിട്ടില്ല. അതിനെ മറ്റുതരത്തില്‍ പ്രചരിപ്പിക്കേണ്ടതില്ല. ഇതു പ്രവാസികള്‍ക്ക് എതിരാണെന്ന് പ്രചാരണം നടക്കുന്നു. ദൗര്‍ഭാഗ്യവശാല്‍...

രോഗം ഉള്ളവരും ഇല്ലാത്തവരും വെവ്വേറെ വിമാനങ്ങളില്‍ വരണം; ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവരാന്‍ കഴിയില്ല; പ്രവാസികളുടെ വരവില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം : ചാര്‍ട്ടേഡ് വിമാനങ്ങളിലും വന്ദേഭാരത് മിഷനിലൂടെ വരുന്നവര്‍ക്കും കോവിഡ് പരിശോധന വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം ഉള്ളവരെയും ഇല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവരാന്‍ കഴിയില്ല. കോവിഡ് പരിശോധനാസൗകര്യം ഇല്ലാത്തിടത്ത് എംബസികള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ ക്രമീകരണം ഏര്‍പ്പെടുത്തണം...

Most Popular