അമേരിക്കയില്‍ അകപ്പെട്ട് പോയ മലയാളി കുടുംബത്തെ നാട്ടില്‍ എത്തിക്കാന്‍ പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കി സുരേഷ് ഗോപി : നന്ദി അറിയിച്ച് മലയാളി കുടുംബം

അമേരിക്കയില്‍ അകപ്പെട്ട് പോയ മലയാളി കുടുംബത്തെ നാട്ടില്‍ എത്തിച്ച് സുരേഷ് ഹോപി എംപി. നിയമത്തിന്റെ പല നൂലാമാലകളില്‍ പെട്ട് നാട്ടിലേക്ക് മടങ്ങി എത്താനാകാതെ നിന്ന മലയാളി കുടുംബത്തെ സുരേഷ് ഗോപിയുടെ ഇടപെടലിലൂടെ കേന്ദ്രത്തില്‍ നിന്നും പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കി നാട്ടില്‍ എത്തിക്കുകയാണ് ചെയ്തത്. അമേരിക്കന്‍ മലയാളിയായ റോയ് മാത്യു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

റോയ് മാത്യു ഫെയ്സ്ബുക്കില്‍ കുറിച്ച കുറിപ്പ് വായിക്കാം.

കാലിഫോര്‍ണിയയിലെ ലോസാഞ്ചല്‍സില്‍, സ്റ്റുഡന്റ് വിസയില്‍ വന്ന് ജോലിയും പഠനവും ആയി ജീവിച്ചുകൊണ്ടിരുന്ന മലയാളി കുടുംബത്തിന്, തിരിച്ചു നാട്ടിലേക്ക് പോകുവാന്‍ കഴിയാതെ നിയമത്തിന്റെ നൂലാമാലകളില്‍ ജീവിതം ദുരിതപൂര്‍ണ്ണമായപ്പോള്‍, സഹായഹസ്തവുമായി കൂടെപ്പിറപ്പിനെപോലെ കൂടെ നിന്ന ബഹുമാന്യ എം.പി സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍.

അമേരിക്കയില്‍ ജനിച്ച, അമേരിക്കന്‍ പാസ്സ്പോര്‍ട്ടിന് ഉടമയായ കുഞ്ഞിന് ഇന്ത്യയിലേക്ക് പോകുവാനുള്ള വിസ ലഭിക്കുന്നത് അസാധ്യമായി വന്നപ്പോള്‍, ഇന്ത്യന്‍ ഹോം മിനിസ്റ്റര്‍ ബഹുമാന്യ അമിത് ഷായുമായി ബന്ധപ്പെട്ട് മണിക്കൂറുകള്‍ക്കകം പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കി യാത്ര സാധ്യമാക്കുകയായിരുന്നു. തന്നില്‍ ഏല്പിച്ചിരിക്കുന്ന എം.പി എന്നുള്ള പദവി ജനങ്ങളെ സേവിക്കുക എന്നതാണെന്ന് ഒരു പ്രാവിശ്യം കൂടി തെളിയിച്ചിരിക്കുന്ന ബഹുമാന്യ സുരേഷ് ഗോപിക്ക് എല്ലാവിധ ആശംസകളും നേരുന്നു. തുടര്‍ന്നും സഹായഹസ്തവുമായി നയിക്കുവാന്‍ ജഗദീശ്വരന്‍ ആയുസ്സും ആരോഗ്യവും നല്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular