കോവിഡ് സര്‍ട്ടിഫിക്കറ്റ്; യുഎഇയും ഖത്തറും ഒഴികെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ദുരിതം

ഗൾഫിൽ നിന്ന് നാട്ടിലേക്കു വരുന്നവർക്ക് കോവിഡില്ലെന്ന രേഖ നിർബന്ധമാക്കിയതോടെ യുഎഇയും ഖത്തറും ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യാത്രകൾ അനിശ്ചിതത്വത്തിൽ. സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ ആൻറിബോഡി ടെസ്റ്റോ, സർക്കാർ നിർദേശിക്കുന്ന ട്രൂ നാറ്റ് പരിശോധനയോ പ്രായോഗികമല്ല.

യുഎഇയിൽ ആൻറി ബോഡി ടെസ്റ്റും, ഖത്തറിൽ ഇഹ്തെറാസ് ആപ്പും ഉള്ളതിനാൽ പ്രത്യേകപരിശോധനയുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. എന്നാൽ സൌദി, ഒമാൻ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ തെർമൽ പരിശോധന മാത്രമാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ നാല് രാജ്യങ്ങളിലും പിസിആർ ടെസ്റ്റിന് മാത്രമാണ് സാധുതയുള്ളത്. റാപ്പിഡ്, ട്രൂ നാറ്റ് പരിശോധനകൾക്ക് നിലവിൽ സ്വകാര്യക്ളിനിക്കുകളിലടക്കം അനുമതിയില്ല. ഈ സാഹചര്യത്തിൽ കൂടുതൽ ചർച്ചകളിലൂടെ റാപ്പിഡ് അല്ലെങ്കിൽ ട്രൂ നാറ്റ് പരിശോധനയ്ക്ക് കൂടുതൽ സൌകര്യങ്ങളൊരുക്കുയോ അല്ലെങ്കിൽ ഈ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇളവ് അനുവദിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.

എംബസിവഴി അതാത് ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങളുടേയും വിമാനത്താവള അധികൃതരുടേയും അനുമതി ലഭിച്ചാൽ മാത്രമേ സർക്കാർ നിർദേശം നടപ്പാക്കാനാകൂ. കേരളസർക്കാർ നിർദേശിച്ചപ്രകാരം ശനിയാഴ്ചയോടെ ഈ സൌകര്യങ്ങൾ ഉറപ്പാക്കാനാകില്ലെന്നാണ് സൂചന.

Follow us pathram online latest news

Read also: രോഗം ഉള്ളവരും ഇല്ലാത്തവരും വെവ്വേറെ വിമാനങ്ങളില്‍ വരണം; ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവരാന്‍ കഴിയില്ല; പ്രവാസികളുടെ വരവില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

Similar Articles

Comments

Advertismentspot_img

Most Popular