Category: NEWS

ജലദോഷപ്പനിക്കാർക്ക് അഞ്ചു ദിവസത്തിനകം ആന്റിജൻ ടെസ്റ്റ് നടത്തും; സംസ്ഥാനത്ത് കോവിഡ് ടെസ്റ്റിന് പുതിയ മാര്‍ഗരേഖ

തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് ടെസ്റ്റിന് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ജലദോഷപ്പനിക്കാർക്ക് അഞ്ചു ദിവസത്തിനകം ആന്റിജൻ ടെസ്റ്റ് നടത്തും. ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക് എത്രയും വേഗം പിസിആർ പരിശോധന നടത്തും. ആരോഗ്യ വകുപ്പാണു പുതിയ ടെസ്റ്റിങ് മാർഗരേഖ പുറത്തിറക്കിയത്. നേരത്തേ ജലദോഷപ്പനിയുമായി എത്തുന്ന എല്ലാവരിലും കോവിഡ് പരിശോധന നടത്തിയിരുന്നില്ല....

ഐപിഎല്ലിന് തൊട്ടുമുന്‍പ് ആരാധകരെ ഞെട്ടിച്ച് ധോണി..

ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഒരു വർഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ധോണി പ്രഖ്യാപിച്ചത്. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന...

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ഒരുങ്ങി പനീര്‍ശെല്‍വം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒമ്പത് മാസം മാത്രം ബാക്കി നില്‍ക്കെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയിൽ പൊട്ടിത്തെറി. ഉപമുഖ്യമന്ത്രിയായ ഒ.പനീര്‍സെല്‍വത്തെ 2021-ലെ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതാണ് പാര്‍ട്ടിക്കുള്ളില്‍ അലയൊലികള്‍ സൃഷ്ടിച്ചത്. പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഒ.പനീര്‍സെല്‍വത്തിന്റേയും മുഖ്യമന്ത്രി പളനിസ്വാമിയുടേയും വീടുകളിലേക്ക്...

ധോണി വിരമിച്ചു; ഇന്‍സ്റ്റാഗ്രാമില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തി വീഡിയോ…

ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏറെ നാളായി നിലനിന്നിരുന്ന ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോനി വിരിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2011ലെ ഏകദിന ലോകകപ്പും 2007ലെ പ്രഥമ ട്വന്റി-20 ലോകകപ്പും ധോനിയുടെ നായകത്വത്തിലാണ് ഇന്ത്യ നേടിയത്. 2013-ലെ...

കൊല്ലം ജില്ലയിൽ ഇന്ന് 91 പേർക്ക് കോവിഡ്; 86 പേർക്കും സമ്പർക്കം മൂലം

കൊല്ലം ജില്ലയിൽ ഇന്ന് (august 15) 91 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 4 പേർക്കും സമ്പർക്കം മൂലം 86 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 42 പേർ രോഗമുക്തി നേടി. ആഗസ്റ്റ് 13 ന്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കോവിഡ്; 33 പേര്‍ സമ്പര്‍ക്കത്തിലൂടെ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (15.08.2020) 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും,11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 33 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ അഞ്ചു പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. ജില്ലയില്‍...

കണ്ണൂര്‍ ഇതുവരെ കൊവിഡ് പോസിറ്റീവ് കേസുകള്‍ 1979 ആയി; ഇന്ന് രോഗം സ്ഥിരീകരിച്ചത്‌ 52 പേര്‍ക്ക്

കണ്ണൂര്‍ ജില്ലയില്‍ 52 പേര്‍ക്ക് ഇന്ന് (ആഗസ്ത് 15) രോഗം സ്ഥിരീകരിച്ചു. 48 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. സമ്പര്‍ക്കം കല്ല്യാശ്ശേരി അഞ്ചാംപീടിക സ്വദേശികളായ 38കാരന്‍, 59കാരന്‍, 10 വയസ്സുകാരന്‍, 28കാരി, പാപ്പിനിശ്ശേരി സ്വദേശികളായ 23കാരി, 15കാരന്‍, 31കാരന്‍, കണ്ണൂര്‍...

എറണാകുളം ജില്ലയിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1372 ആയി

എറണാകുളം ജില്ലയിൽ ഇന്ന് 106 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ-2* 1. മുംബൈയിൽ നിന്നെത്തിയ ലക്ഷദ്വീപ് സ്വദേശി(37) 2. തെലുങ്കാനയിൽ നിന്നെത്തിയ മഴുവന്നൂർ സ്വദേശി (48) *സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ* 3. അയ്യപ്പൻകാവ് സ്വദേശി (31) 4. അയ്യപ്പൻകാവ് സ്വദേശിനി (28) 5. അയ്യപ്പൻകാവ് സ്വദേശിനി (52) 6....

Most Popular

G-8R01BE49R7