Category: NEWS

റിലയന്‍സ് മരുന്ന് വില്‍പ്പനയിലേക്കും; 620 കോടിയുടെ നിക്ഷേപം

മുംബൈ: ഓണ്‍ലൈന്‍ ഫാര്‍മ മേഖലയില്‍കൂടി ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് നെറ്റ്‌മെഡില്‍ മൂലധനനിക്ഷേപം നടത്തി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിറ്റാലിക് ഹെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡി(നെറ്റ്‌മെഡ്)ലാണ് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് 620 കോടിയുടെ നിക്ഷേപം നടത്തിയത്. ഇതോടെ കമ്പനിയുടെ ഭൂരിഭാഗം(60ശതമാനം) ഓഹരികളും റിലയന്‍സിന് സ്വന്തമായി. ഹെല്‍ത്ത് കെയര്‍ ഉത്പന്നങ്ങളുടെ...

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില വീണ്ടും അതീവ ഗുരുതരം

ന്യുഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ആരോഗ്യ നില കൂടുതല്‍ വഷളായി. അദ്ദേഹത്തിന് ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് സൈനിക ആശുപത്രി ബുധനാഴ്ച പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രണബിന് വെന്റിലേറ്റര്‍ സഹായം തുടരുകയാണെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി. തലച്ചോറില്‍...

തിരുവനന്തപുരം സ്വർണക്കടത്തിന് ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം

തിരുവനന്തപുരം സ്വർണക്കടത്ത് കേസിന് ലൈഫ് മിഷൻ പദ്ധതി വിവാദവുമായി ബന്ധമുണ്ടെന്ന് ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. ലൈഫ് പദ്ധതിയിൽ നിന്ന് ലഭിച്ച കമ്മീഷൻ തുക സ്വപ്‌ന സുരേഷ് ദുബായിലേക്ക് കടത്തിയതായും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. യൂണിടെക്ക് അക്കൗണ്ടിൽ നിന്ന് എടുത്ത ഇന്ത്യൻ രൂപ സ്വപ്‌ന വിദേശ...

ബസ്സുകള്‍ ഷോപ്പുകളാക്കുന്നു; പുതിയ വരുമാനം നേടാന്‍ കെ.എസ്.ആര്‍.ടി.സി

പൊളിച്ചു കളയാറായ ബസുകൾ കടമുറികളുടെ മാതൃകയിലാക്കി വാടകയ്ക്ക് നൽകാനുള്ള പദ്ധതിയുമായി കെഎസ്ആർടിസി. ഇത്തര‌ത്തിൽ മാറ്റം വരുത്തിയ ബസുകൾക്കായി മിൽമ, മത്സ്യഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾ ഇതിനകം കെഎസ്ആർടിസി അധികൃതരെ സമീപിച്ചു കഴിഞ്ഞു. ഡിപ്പോയിൽ നിർത്തിയിടുന്ന ബസുകളിലായിരിക്കും കച്ചവടം. ആധുനിക സൗകര്യങ്ങളോടെയുള്ള മത്സ്യ വിൽപനയാണ് ഇതിലൂടെ മത്സ്യഫെഡ്...

കൊറോണ രോഗബാധിതരില്‍ ചെറുപ്പക്കാരുടെ എണ്ണം ഉയരുന്നു: ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ മഹാമാരി ഏഴരമാസം പിന്നിടുമ്പോള്‍ ലോകമൊട്ടാകെ കൊറോണ രോഗബാധിതരില്‍ ചെറുപ്പക്കാരുടെ എണ്ണം ഉയര്‍ന്നതായി ലോകാരോഗ്യ സംഘടന പ്രസ്താവിച്ചു. കൊറോണ രോഗവ്യാപനം 20 നും 40 നും ഇടയില്‍ പ്രായമുള്ള ജനങ്ങളില്‍ വര്‍ദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. തങ്ങളില്‍ പലര്‍ക്കും വൈറസ് ബാധയുണ്ടെന്ന് ഭൂരിപക്ഷം...

ചേട്ടൻ എഎസ്ഐ, അനിയൻ അതേ സ്റ്റേഷനിൽ സിഐ

ആലുവ ചെങ്ങമനാട്ടെ പൊലീസ് സ്റ്റേഷനിലെ ക്രമസമാധാന ചുമതലയില്‍ സഹോദരങ്ങളുടെ അപൂര്‍വ കൂടിച്ചേരല്‍. അനുജന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ജ്യേഷ്ഠന്‍ എ.എസ്.ഐയുമായ ചെങ്ങമനാട്ടെ പൊലീസ് സ്റ്റേഷനിലേക്ക്. ടി.കെ.ജോസിയും ടി.കെ വര്‍ഗീസും. സഹോദരങ്ങളാണ്. പൊലീസ് സ്റ്റേഷനില്‍ പക്ഷെ ആ ബന്ധമില്ല. ഡ്യൂട്ടിയില്‍ ഇരുവരും കണിശക്കാര്‍. നോര്‍ത്ത് പറവൂര്‍ കുഞ്ഞിതൈ തേലക്കാട്ട്...

മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ

മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എംഎസ്പിയിലെ എസ് ഐ മനോജ് കുമാറിനെ ആണ് ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ സ്വദേശിയാണ് ഇദ്ദേഹം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

കോഴിക്കോട് കോവിഡ് ബാധിച്ചെന്ന് അറിഞ്ഞ യുവാവ് ഓട്ടോയില്‍നിന്ന് ഇറങ്ങി കടലില്‍ ചാടി; പിന്നാലെ ആര്‍.ആര്‍.ടി വൊളന്റിയറും

കോഴിക്കോട്: ഓട്ടോയിൽ വീട്ടിലേക്കു പോകവേ കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞശേഷം കടലിലേക്ക് ഓടിയ യുവാവിനെ വെള്ളയിൽ വാർഡിലെ ആർആർടി അംഗം പിന്തുടർന്ന് പിടികൂടി. കടലിൽ മുട്ടറ്റം വെള്ളത്തിലെത്തിയ യുവാവിനെ കീഴ്പ്പെടുത്തി അനുനയിപ്പിച്ചു പൊക്കിയെടുത്താണ് ആർആർടി അംഗം പണിക്കർ റോഡ് സ്വദേശി എൻ.പി. ഫൈജാസ് വീട്ടിലെത്തിച്ചത്. പൊലീസും ആരോഗ്യ...

Most Popular

G-8R01BE49R7