Category: NEWS

മത്തായിയുടെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് അനുമതി

ചിറ്റാറിലെ മത്തായിയുടെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി അനുമതി. മൃതദേഹം സംസ്‌കരിക്കാന്‍ നടപടി വേണമെന്ന് മത്തായിയുടെ ഭാര്യയോട് ഹൈക്കോടതി പറഞ്ഞു. കേസില്‍ എന്തുകൊണ്ടാണ് ആരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാത്തതെന്ന് കോടതി ചോദിച്ചു. ആരെയും പ്രതി ചേര്‍ത്തിട്ടില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സിബിഐ...

സ്വര്‍ണക്കടത്തില്‍ എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്നയ്ക്ക് ജാമ്യമില്ല

കൊച്ചി: സ്വര്‍ണക്കടത്തില്‍ എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി സ്വപ്ന സുരേഷിന് ജാമ്യമില്ല. രാജ്യത്തും വിദേശത്തും ഉന്നത സ്വാധീനമുള്ള വ്യക്തികള്‍ ഉള്‍പ്പെട്ട കേസാണിതെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നതതല ബന്ധങ്ങള്‍ പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. രാജ്യത്തും...

കോവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം തേടി റഷ്യ

മോസ്‌കോ: ലോകത്തെ ആദ്യത്തെ കോവിഡ് വാക്‌സീന്‍ എന്ന അവകാശവാദവുമായി എത്തിയ റഷ്യയുടെ 'സ്പുട്‌നിക് 5' ന്റെ നിര്‍മാണത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം തേടി റഷ്യ. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഎഫ്) ചീഫ് എക്സിക്യൂട്ടീവ് കിറില്‍ ദിമിത്രീവ് ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്...

പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയാന്‍ അനുമതി നല്‍കണമെന്ന് കേരളം സുപ്രിംകോടതിയില്‍

ഡല്‍ഹി: പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയാന്‍ അനുമതി നല്‍കണമെന്ന് കേരളം സുപ്രിംകോടതിയില്‍. ഭാരപരിശോധനയില്‍ തല്‍സ്ഥിതി തുടരണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയിരിക്കുന്ന അപേക്ഷയില്‍ പറയുന്നത്. ഓഗസ്റ്റ് 28 ന് കേസ് പരിഗണിക്കണമെന്നും അപേക്ഷയില്‍ പറയുന്നു. 2016 ഒക്ടോബര്‍ 12നാണ് മുഖ്യമന്ത്രി പിണറായി...

അവശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് അഞ്ച് മണിക്കൂര്‍

തിരുവനന്തപരും: തിങ്കളാഴ്ച നിയമസഭാ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തിന്റെ അവശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് അഞ്ച് മണിക്കൂര്‍ അനുവദിച്ചു. രാവിലെ പത്ത് മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് ചര്‍ച്ച നടക്കുക. പാര്‍ട്ടിയുടെ അംഗബലം അനുസരിച്ചായിരിക്കും സംസാരിക്കാന്‍ അവസരം നല്‍കുക. അതേസമയം, സ്പീക്കര്‍ക്കെതിരെ പ്രമേയത്തിന് അനുമതി നിഷേധിച്ചു. പതിനാല് ദിവസം...

കൊവിഡ് ബാധിതരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നു; രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊവിഡ് ബാധിതരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി തള്ളി. കൊവിഡ് ബാധിതരുടെ ഫോണ്‍ ടവര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ തെറ്റില്ലെന്നും പൊലീസ് നടപടിയില്‍ അപാകതയില്ലെന്നും കോടതി. ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ അല്ല മറിച്ച് ടവര്‍ ലൊക്കേഷന്‍ മാത്രമാണ്...

മടങ്ങുന്ന പ്രവാസികൾക്ക് പ്രവാസി സ്റ്റോർ പദ്ധതി; 30 ലക്ഷം രൂപ വരെ വായ്പ

ദുബായ് : നാട്ടിലേക്കു മടങ്ങുന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനായി നോർക്ക സപ്ലൈകോയുമായി ചേർന്ന് നടത്തുന്ന പ്രവാസി സ്‌റ്റോർ പദ്ധതിയിലേക്ക് അപേക്ഷിക്കാം. തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനായി ആവിഷ്കരിച്ച എൻഡിപിആർഎം പദ്ധതിയുടെ ഭാഗമായാണിത്. 15% മൂലധന സബ്സിഡിയോടെ 30 ലക്ഷം രൂപ വരെ 16 പ്രമുഖ ബാങ്കുകകൾ വഴി...

സ്വപ്ന സുരേഷിനെ പരിചയപ്പെടുത്തി ബാങ്ക് ലോക്കര്‍ സംയുക്തമായി തുടങ്ങാന്‍ ആവശ്യപ്പെട്ടത് ശിവശങ്കര്‍; ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മൊഴി

തിരുവനന്തപുരം :സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ പരിചയപ്പെടുത്തിയത് എം ശിവശങ്കറെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല അയ്യരുടെ മൊഴി. സ്വപ്നയെ ഓഫീസില്‍ കൊണ്ടുവന്നാണ് ശിവശങ്കര്‍ പരിചയപ്പെടുത്തിയത്. സ്വപ്നയെ പരിചയപ്പെടുത്തിയ കൂടിക്കാഴ്ചയില്‍ മുഴുവന്‍ സമയവും ശിവശങ്കര്‍ കൂടെ ഉണ്ടായിരുന്നുവെന്നും വേണുഗോപാല അയ്യര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക്...

Most Popular

G-8R01BE49R7