Category: NEWS

നിപ വൈറസ് ;മരണംപോലും വകവെക്കാതെ ജോലിചെയ്ത തൊഴിലാളികളെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പിരിച്ചുവിട്ടു

കോഴിക്കോട്:ജില്ലയെഭീതിയിലാഴ്ത്തിയ നിപ വൈറസ് വ്യാപകമായ കാലത്ത് ജോലിയെച്ത കരാര്‍ തൊഴിലാലിളികളെ മെഡിക്കല്‍ കോളേജ് പിരിച്ചു വിട്ടു. മരണംപോലും വകവെക്കാതെ ജോലിചെയ്ത കരാര്‍ത്തൊഴിലാളികളെയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ മുന്നറിയിപ്പ് ഇല്ലാതെ പിരിച്ചുവിട്ടത്. 30 ശുചീകരണത്തൊഴിലാളികള്‍, ആറ് നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ഏഴ് നഴ്‌സിങ് സ്റ്റാഫ് എന്നിവര്‍ക്കാണ് ആശുപത്രി...

ശബരിമല വിഷയം ;തന്ത്രി കുടുംബത്തേയും പന്തളം രാജകുടുംബത്തേയും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ തന്ത്രി കുടുംബത്തേയും പന്തളം രാജകുടുംബത്തേയും സര്‍ക്കാര്‍ വിളിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്കാണ് ചര്‍ച്ചനിശ്ചയിച്ചിരിക്കുന്നത്. അതിന് മുമ്പ് രാവിലെ 11 മണിക്ക് വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ചേരും. സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍...

യുവതീപ്രവേശനം സര്‍ക്കാര്‍ നിയമോപദേശം തേടുന്നു; സര്‍വ്വകക്ഷിയോഗം നാളെ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം സര്‍ക്കാര്‍ നിയമോപദേശം തേടുന്നു. സുപ്രീംകോടതി വിധിക്കു സ്‌റ്റേ ഇല്ലാത്തതിനാല്‍ വെള്ളിയാഴ്ച തുടങ്ങുന്ന തീര്‍ഥാടനം സംഘര്‍ഷമില്ലാതെ നടത്തുക എന്നത് സര്‍ക്കാറിനു മുന്നിലെ വെല്ലുവിളിയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തീര്‍ഥാടനകാലത്ത് യുവതികള്‍ക്ക് ശബരിമലയില്‍ വിലക്കില്ല. യുവതികളെത്തിയാല്‍ തടയണമോ എന്നതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. പ്രവേശനമാകാമെന്ന്...

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ വിവേകം കാണിക്കണം, ഭക്തരുടെ വികാരങ്ങള്‍ സര്‍ക്കാര്‍ കണക്കിലെടുക്കണം: രമേശ് ചെന്നിത്തല

പമ്പ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാനുള്ള സുപ്രീം കോടതി തീരുമാനം വന്ന സാഹചര്യത്തില്‍ വിഷയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ വിവേകം കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയത്തില്‍ തകര്‍ന്ന ശബരിമലയിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും ആയിട്ടില്ല. ഈ സാഹചര്യത്തില്‍ നിര്‍ബന്ധിച്ച്...

ശബരിമല: നിയമവശം ആലോചിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചതോടെ ശബരിമലയിലെ യുവതീപ്രവേശത്തെക്കുറിച്ച് നിയമവശം ആലോചിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പഴയ വിധി സ്‌റ്റേ ചെയ്യില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ബെഞ്ച്...

മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ ദര്‍ശനത്തിനായി എത്തുമെന്ന് തൃപ്തി ദേശായി

ന്യൂഡല്‍ഹി : ശബരിമല സന്ദര്‍ശനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ ദര്‍ശനത്തിനായി എത്തും. തീയതി നാളെ പ്രഖ്യാപിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു

ശബരിമലയിലെ ആചാരങ്ങള്‍ക്കു കോട്ടം തട്ടാതെ വിവേകപൂര്‍വമായ തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്നാണ് വിശ്വാസമെന്ന് ജി. സുകുമാരന്‍ നായര്‍

ചങ്ങനാശേരി : നാടിന്റെ സമാധാനത്തെ കരുതിയും ശബരിമലയിലെ ആചാരങ്ങള്‍ക്കു കോട്ടം തട്ടാതെയുമുള്ള വിവേകപൂര്‍വമായ തീരുമാനം സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും എടുക്കുമെന്നാണു വിശ്വാസമെന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. വിധി പുറത്തു വന്ന ശേഷം ജി. സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍...

സുപ്രീം കോടതി തീരുമാനം ഏറെ പ്രത്യാശ നല്‍കുന്നുവെന്ന് കെ സുധാകരന്‍, നിലവിലെ സമരവുമായി മുന്നോട്ടുപോകും

മലപ്പുറം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാനുള്ള സുപ്രീം കോടതി തീരുമാനം ഏറെ പ്രത്യാശ നല്‍കുന്നതാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. 22 ന് ഹര്‍ജിയില്‍ അനുകൂലമായി വിധി ഉണ്ടാകും. നിലവില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരവുമായും വിശ്വാസ...

Most Popular