തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിക്കൊണ്ട പ്രദര്‍ശനം തുടരുകയാണ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ 9. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ച്ചേര്‍സും ചേര്‍ന്നാണ് 9 നിര്‍മിച്ചിരിക്കുന്നത്. തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് കമലിന്റെ മകന് ജെനുസ് മൊഹമ്മദ് ആണ്. വിശ്വാസത്തെയും ശാസ്ത്രത്തെയും ഒരു നൂലിഴയില്‍ കൊരുത്തൊരുക്കിയ...
വടകര: കോണ്‍ഗ്രസ് നടത്തുന്ന ജനമഹായാത്രയുടെ സ്വീകരണ വേദിയില്‍ ക്ഷുഭിതനായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ജനമഹായാത്രയുടെ വടകരയിലെ സ്വീകരണ ചടങ്ങിനിടെയാണ് സംഭവം.
പ്രസംഗം തുടങ്ങിയപ്പോള്‍ വേദിയിലുള്ളവരെ അഭിസംബോധന ചെയ്യുകയായിരുന്നു കെ.പി.സി.സി പ്രസിഡന്റ്. ഇതിനിടെ സദസില്‍ നിന്നും ഒരു പ്രവര്ത്തകന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്റെ...
തൃശ്ശൂര്‍: ഗൃഹപ്രവേശത്തിനും ക്ഷേത്ര ഉത്സവത്തിനും പങ്കെടുക്കാനെത്തിയ ആന ഇടഞ്ഞോടി രണ്ട് പേരെ ചവിട്ടി കൊന്നു. എട്ട് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ സ്വദേശി ബാബു(66) കോഴിക്കോട് നരിക്കുനി മുരുകന് (60) എന്നിവരാണ് മരിച്ചത്. കേരളത്തിലിന്നു ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന് എന്ന...
റിയോ ഡി ജനീറോ: ബ്രസീലിലെ പ്രശസ്തമായ ഫുട്ബോള്‍ ക്ലബായ ഫ്ളമംഗോയിലുണ്ടായ അഗ്നിബാധയില്‍ നിരവധി മരണം. ചുരുങ്ങിയത് പത്ത് പേരെങ്കിലും മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. മൂന്ന് പേരുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച വെളുപ്പിന് 5.17നാണ് സംഭവം. അഗ്നിശമന സേനാംഗങ്ങള്‍ രണ്ട് മണിക്കൂര്‍ പണിപ്പെട്ടാണ്...
തിരുവനന്തപുരം: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന് എ.പദ്മകുമാര്‍. ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടയിട്ടില്ല. വാര്‍ത്ത വളച്ചൊടിച്ചതാണ്. റിപ്പോര്‍ട്ടും വിശദീകരണവും വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാലാവധി തീരുന്നത് വരെ ഈ സ്ഥാനത്ത് തുടരും. വ്യക്തമായ...
രണ്ടാം ട്വന്റി 20യില്‍ ന്യൂസിലന്ഡിനെതിരേ ഇന്ത്യന്‍ വിജയത്തിന് മുതല്‍ക്കൂട്ടായി തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി കളം നിറഞ്ഞ രോഹിത് ശര്‍മ ഒരുപിടി റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കി. രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറിയതാണ് അതില്‍ പ്രധാനം. 92 മല്‍സരങ്ങളിലായി 84 ഇന്നിങ്സുകളില്‍നിന്ന് 2288...