9 കണ്ട് കിളി പോയെന്ന് പറഞ്ഞ ആരാധകന് കിടിലന്‍ മറുപടിയുമായി പൃഥ്വിരാജ്…!!!

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിക്കൊണ്ട പ്രദര്‍ശനം തുടരുകയാണ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ 9. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേര്‍സും ചേര്‍ന്നാണ് 9 നിര്‍മിച്ചിരിക്കുന്നത്. തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് കമലിന്റെ മകന്‍ ജെനുസ് മൊഹമ്മദ് ആണ്. വിശ്വാസത്തെയും ശാസ്ത്രത്തെയും ഒരു നൂലിഴയില്‍ കൊരുത്തൊരുക്കിയ സയന്റിഫിക്ക് ത്രില്ലറാണ് ചിത്രം.

വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പ്രേക്ഷകര്‍ ചിത്രത്തെ പറ്റി പങ്കുവെക്കുന്നത്. എന്നാല്‍ ചിത്രം കണ്ട ഒരു ആരാധകന്‍ ആകെ ആശയക്കുഴപ്പത്തിലാണ്. ആശങ്ക പരിഹരിക്കാന്‍ പൃഥ്വിയെ തന്നെ സമീപിച്ചു. ചിത്രത്തിന്റെ ക്ലൈമാക്‌സ് മനസ്സിലായിട്ടില്ലെന്നും വിശദീകരിക്കാമോയെന്നായിരുന്നു ആരാധകന്റെ ചോദ്യം. ചിത്രം ഒന്നുകൂടി കണ്ടാല്‍ കിളി തിരിച്ചുവരുമെന്നായിരുന്നു പൃഥ്വിയുടെ മറുപടി.

പൃഥ്വിരാജിനൊപ്പം ബാലതാരം അലോക് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വാമിഖ, മംമ്ത മോഹന്‍ദാസ് എന്നിവരാണ് നായികമാര്‍. പ്രകാശ് രാജ്, ടോണി ലൂക്ക് എന്നിവരാണ് മറ്റുതാരങ്ങള്‍. ദുല്‍ക്കര്‍ നായകനായി എത്തിയ 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജെനുസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 9.

Similar Articles

Comments

Advertisment

Most Popular

മകളുടെ മരണത്തിൽ സംശയമുണ്ട് ; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; കേരളത്തിൽ വിതരണാവകാശം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ...

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹം’ ജൂൺ 16 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായകയാവുന്ന 'മധുര മനോഹര മോഹം'ജൂൺ 16 ന് തീയറ്ററുകളില്‍ എത്തുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്,...