Category: NEWS

വീണ്ടും സമനിലയുമായി ബ്ലാസ്‌റ്റേഴ്‌സ്

ഐ.എസ്.എല്ലില്‍ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷം ബെംഗളൂരു എഫ്.സിയോട് കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരുവിനെതിരേ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ...

യാത്രക്കാരിയായ വീട്ടമ്മയെ തുറിച്ചു നോക്കിയ ഓട്ടോഡ്രൈവര്‍ക്കെതിരേ കേസ്

നീലേശ്വരം: യാത്രക്കാരിയെ 'തുറിച്ചുനോക്കിയ' ഓട്ടോഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്താണ് സംഭവം. അമിത വാടക ഈടാക്കുന്നത് ചോദ്യം ചെയ്ത സ്ത്രീയെ ആണ് ഡ്രൈവര്‍ തുറിച്ച് നോക്കിയത്. നീലേശ്വരം മാര്‍ക്കറ്റ് ജംക്ഷന്‍ സ്വദേശിനിയായ പരാതിയിലാണ് പ്രദേശത്തെ ഓട്ടോയുടെ ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്. നീലേശ്വരം എന്‍കെബിഎം എയുപി...

റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തത് നാലു മണിക്കൂര്‍; രാഷ്ട്രീയ പകപോക്കലെന്ന് പ്രിയങ്ക ഗാന്ധി; ചോദ്യം ചെയ്യല്‍ തുടരും

ന്യൂഡല്‍ഹി: ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്തത് നാലു മണിക്കൂര്‍. ചോദ്യംചെയ്യലില്‍ വാദ്ര തന്റെ മേലുള്ള ആരോപണങ്ങള്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. നാളെയും ചോദ്യം ചെയ്യല്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗത്ത്...

ആദായനികുതി റിട്ടേണ്‍: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ആദായനികുതി നിയമത്തിലെ 139 എഎ വകുപ്പിലുള്ള ചട്ടങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ കെ സിക്രി, ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി. ഡല്‍ഹി ഹൈക്കോടതി...

ഇന്ന് വാദ്രയെയാണ് ചോദ്യംചെയ്യുന്നതെങ്കില്‍ നാളെ മോദിയെ ആവാം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി ചുമതലയേറ്റതിനു പിന്നാലെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് സിങ്. ഇന്ന് വാദ്രയെയാണ് ചോദ്യംചെയ്യുന്നതെങ്കില്‍ നാളെ മോദിയെയായിരിക്കുമെന്ന് സഞ്ജയ് സിങ് പറഞ്ഞു. ബിജെപി അനാവശ്യമായി വാദ്രയുടെ പേര്...

ധോണി കൂടുതല്‍ റണ്‍സെടുത്താല്‍ ഇന്ത്യ തോല്‍ക്കും..?

ഇന്ത്യന്‍ ടീം ബാറ്റിങ്ങില്‍ തകര്‍ച്ച നേരിടുമ്പോഴെല്ലാം ഒരറ്റത്ത് രക്ഷകനായി അവതരിക്കുന്നു എന്ന കാര്യത്തില്‍ മഹേന്ദ്ര സിങ് ധോണി എന്നും കയ്യടി നേടിയിട്ടുണ്ട്. വെല്ലിങ്ടണ്‍ വെസ്റ്റ്പാക് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ന്യൂസീലന്‍ഡ് ഒന്നാം ട്വന്റി20യിലും കണ്ടു, സമാന പ്രകടനം. ബാറ്റിങ്ങില്‍ പാടേ തകര്‍ന്ന് ഇന്ത്യ കൂറ്റന്‍ തോല്‍വിയിലേക്കു...

എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് റോബര്‍ട്ട് വദ്ര എത്തിയത് പ്രിയങ്കയ്‌ക്കൊപ്പം

ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പുതുതായി നിയമിതയായ പ്രിയങ്കാ ഗാന്ധിയും ഡല്‍ഹിയിലെ അന്വേഷണ ഏജന്‍സിയുടെ ഓഫീസ് വരെ അനുഗമിച്ചിരുന്നു. ഹവാലാ കേസില്‍ വാദ്ര പ്രതിയായ സംഭവം ബി.ജെ.പി രാഷ്ട്രീയ വിഷയമായി...

ശബരിമല സ്ത്രീ പ്രവേശനം; കേസ് വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി: യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയ്ക്കെതിരെ നല്‍കിയ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് പരിഗണിച്ചത്. രാവിലെ 10 മണിയോടെ ആരംഭിച്ച കോടതി നടപടികള്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉച്ച ഭക്ഷണത്തിനായി കോടതി പിരിയും വരെ തുടര്‍ന്നു. പിന്നീട്...

Most Popular