Category: NEWS

അയോധ്യ വിധിയില്‍ പാകിസ്താന്റെ പ്രസ്താവനയ്‌ക്കെതിരേ ഇന്ത്യ

ന്യഡല്‍ഹി: അയോധ്യ വിധിയെ കുറിച്ച് പാകിസ്താന്‍ നടത്തിയ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ രംഗത്ത്. പാകിസ്താന്റെ അനാവശ്യ പ്രസ്താവനയെ തള്ളുന്നുവെന്ന് വ്യക്തമാക്കിയ ഇന്ത്യ, വിഷയം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും പാകിസ്താനെ ഓര്‍മിപ്പിച്ചു. നിയമവാഴ്ചയോടും എല്ലാവിശ്വാസത്തോടുമുള്ള തുല്യ ബഹുമാനം ഉള്‍കൊള്ളുന്നതാണ് ഈ വിധി. അത് പാകിസ്താന് മനസ്സിലാക്കാന്‍...

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത കാര്‍ പുഴയില്‍ മുങ്ങി; സംഭവം തിരുവില്വാമലയില്‍

ഗൂഗിള്‍ മാപ്പ് നോക്കി പാലക്കാട് നിന്നു പട്ടിക്കാട്ടേക്കു കാറില്‍ പുറപ്പെട്ടവര്‍ വഴി തെറ്റി പുഴയില്‍ വീണു. യാത്രികരായ 5 പേരും രക്ഷപ്പെട്ടു. കാര്‍ രാത്രി വൈകിയും കരകയറ്റാനായിട്ടില്ല. തൃശൂര്‍ പട്ടിക്കാട്ട് കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബവും സഞ്ചരിച്ച കാറാണ് ഇന്നലെ രാത്രി എട്ടരയോടെ എഴുന്നള്ളത്തുകടവ് തടയണയുടെ...

ഗൂഗിള്‍ പേ നിരോധിക്കുന്നു…?

ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ പേയ്ക്ക് തമിഴ്നാട്ടിന്‍ വന്‍ തിരിച്ചടി. ഗൂഗിള്‍ പേയുടെ സ്‌ക്രാച്ച് ഓഫറുകള്‍ക്കാണ് സംസ്ഥാനം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സ്‌ക്രാച്ച് കാര്‍ഡുകള്‍ ഒരു ലോട്ടറിയുടേതിന് തുല്യമാണെന്നും അതു കൊണ്ടു തന്നെ ഇത്തരം നിയമലംഘനങ്ങള്‍ക്ക് അവസരം നല്‍കേണ്ടതില്ലെന്നും സംസ്ഥാനം വ്യക്തമാക്കി. 2003 മുതല്‍...

നവകേരള നിര്‍മാണം- വിദ്യാര്‍ഥികള്‍ക്ക് ഡിസൈന്‍ മത്സരവുമായി ഐഎസ്‌സിഎ

കൊച്ചി: ഈ കാലവര്‍ഷത്തിലും കഴിഞ്ഞ വര്‍ഷവും സംസ്ഥാനത്ത് പ്രളയത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ പുനര്‍നിര്‍മാണത്തിനായി ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് സൃഷ്ടിപരമായ രൂപകല്‍പന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനായി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റിവ് ആര്‍ട്‌സ് (ഐഎസ് സിഎ) കേരള ഡിസൈന്‍ ചലഞ്ച് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 12 മുതല്‍ 14...

സ്‌കൂളിലും പരിസരത്തും ജങ്ക് ഫുഡുകള്‍ നിരോധിച്ചു

സ്‌കൂള്‍ കാന്റീനുകളിലും പരിസരത്തും ജങ്ക് ഫുഡ് വില്‍പനയ്ക്ക് നിരോധനമേര്‍പ്പെടുത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റിയുടെ ഉത്തരവ്. ഡിസംബര്‍ ഒന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. സ്‌കൂള്‍ വിദ്യാര്‍ഥികളിലെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ നിയന്ത്രിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് റെഗുലേഷന്‍സ്-2019 പ്രകാരമാണ്...

‘പിണറായി ചെങ്കൊടി പിടിച്ച വര്‍ഗ വഞ്ചകന്‍’

വയനാട് പ്രസ് ക്ലബിലേക്ക് മാവോവാദികളുടെ പ്രതിഷേധക്കുറിപ്പ്. ഭരണകൂടഭീകരതക്കെതിരെ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് സി.പി.ഐ. മാവോയിസ്റ്റ് നാടുകാണി ഏരിയ വക്താവ് അജിതയുടെ പേരിലാണ് കുറിപ്പ് ലഭിച്ചത്. ജനകീയ മാവോവാദി വിപ്ലവകാരികളെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ ഭരണകൂടനടപടിയെ അപലപിക്കുന്നു എന്നുപറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ചെങ്കൊടി പിടിച്ച വര്‍ഗവഞ്ചകനായ പിണറായി...

നാടന്‍ പശുക്കള്‍ മാത്രമാണ് ഭാരതീയരുടെ മാതാവ്; അവയുടെ പാലില്‍ സ്വര്‍ണമുണ്ട്..!!! ബുദ്ധി ജീവികള്‍ ബീഫ് മാത്രമല്ല, പട്ടിയിറച്ചിയും കഴിക്കണമെന്ന് ബിജെപി നേതാവ്

ന്യൂഡല്‍ഹി: നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. നാടന്‍ പശുക്കള്‍ മാത്രമാണ് ഭാരതീയരുടെ മാതാവെന്നും വിദേശിയിനം പശുക്കളല്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളിലെ ബുര്‍ദ്വാനില്‍ ഗോപ അഷ്ടമി ആഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം കലര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ്...

ഡല്‍ഹിയില്‍ പൊലീസുകാരുടെ പണിമുടക്ക്

ന്യൂഡല്‍ഹി: തീസ് ഹസാരി കോടതിയില്‍ പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ പണിമുടക്കുന്നു. അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തില്‍നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ച് പോലീസുകാര്‍ ഒന്നടങ്കം തെരുവിലിറങ്ങി. ഡല്‍ഹി പോലീസ് ആസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെയാണ് പോലീസുകാര്‍ ആദ്യം പ്രതിഷേധവുമായി സംഘടിച്ചത്....

Most Popular