ഡല്‍ഹിയില്‍ പൊലീസുകാരുടെ പണിമുടക്ക്

ന്യൂഡല്‍ഹി: തീസ് ഹസാരി കോടതിയില്‍ പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ പണിമുടക്കുന്നു. അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തില്‍നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ച് പോലീസുകാര്‍ ഒന്നടങ്കം തെരുവിലിറങ്ങി.

ഡല്‍ഹി പോലീസ് ആസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെയാണ് പോലീസുകാര്‍ ആദ്യം പ്രതിഷേധവുമായി സംഘടിച്ചത്. ആദ്യം നൂറോളം പോലീസുകാര്‍ മാത്രമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കാളികളായി.

അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തില്‍നിന്ന് പിന്മാറില്ലെന്നാണ് പോലീസുകാരുടെ നിലപാട്. യൂണിഫോമിനൊപ്പം കറുത്ത റിബ്ബണുകളും ഇവര്‍ ധരിച്ചിട്ടുണ്ട്.

SHARE