Category: NEWS

ലൈംഗിക ചുവയോടെ സൈബര്‍ ആക്രമണം, വധഭീഷണി; മുഖ്യമന്ത്രിക്ക് പരാതിയുമായി സജിത മഠത്തില്‍

വധഭീഷണിയുണ്ടെന്ന പരാതിയുമായി മുഖ്യമന്ത്രിക്ക് മുന്നില്‍ നടി സജിതാ മഠത്തില്‍. മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബിന്റെ മാതൃസഹോദരിയാണ് സജിത. വിഷയത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ ലൈംഗിക ചുവയുള്ളതും ജീവന് തന്നെ ...

കയറ്റം കയറുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ രക്തം ഛര്‍ദ്ദിച്ച് കുഴഞ്ഞുവീണു; രക്ഷകനായി കണ്ടക്റ്റര്‍

യാത്രികരുമായി കയറ്റം കയറുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു. നിയന്ത്രണം വിട്ട് പുറകിലോട്ട് ഉരുണ്ടുനീങ്ങിയ ബസ് ബ്രേക്കിട്ട് നിര്‍ത്തിയ കണ്ടക്ടര്‍ രക്ഷിച്ചത് നിരവധി പേരുടെ ജീവന്‍. തിരുവനന്തപുരം അമ്പൂരിക്കടുത്താണ് സംഭവം. തേക്കുപാറ-മായം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെള്ളറട ഡിപ്പോയിലെ ബസ് പുലര്‍ച്ചെ ആറുമണിയോടെ അമ്പൂരിയില്‍നിന്ന്...

ഒരുമാസംകൊണ്ട് വരുമാനത്തില്‍ വന്‍ കുതിപ്പുമായി തേജസ് എക്‌സ്പ്രസ്..!! ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസ് നേടിയ ലാഭം…

ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വ്വീസായ ലഖ്നൗ-ദില്ലി തേജസ് ആദ്യമാസം സ്വന്തമാക്കിയത് 70 ലക്ഷം രൂപ ലാഭം. ടിക്കറ്റ് വില്‍പനയിലൂടെ 3.70 കോടി രൂപ വരുമാനം നേടി. ഐആര്‍സിടിസിയുടെ കീഴില്‍ ഒക്ടോബര്‍ 5നാണ് തേജസ് സര്‍വ്വീസ് തുടങ്ങുന്നത്. ആഴ്ചയില്‍ ആറ് ദിവസമാണ്...

ഹൃത്വികിനോട് കടുത്ത ആരാധന; ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

ബോളിവുഡ് താരം ഹൃത്വിക് റോഷനെ ആരാധിച്ച ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. അമേരിക്കയിലെ ക്വീന്‍സില്‍ ആണ് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ബോളിവുഡ് താരം ഹൃത്വിക്...

‘അല്‍പ്പം ഉല്ലാസമൊക്കെ വേണ്ട…’ കേരളത്തില്‍ പബ്ബുകള്‍ തുടങ്ങുന്നതിനെ കുറിച്ച് സൂചന നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. 'നാം മുന്നോട്ട്' പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി പബ്ബുകളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍...

അയോധ്യ വിധി ശബരിമലയ്ക്ക് അനുകൂലമോ..?

അയോധ്യ വിധി വന്നതോടെ അടുത്തതായി ഉയര്‍ന്ന ചോദ്യം ശബരിമലയെക്കുറിച്ചാണ്. ഉടനെ വരാനിരിക്കുന്ന ശബരിമലക്കേസിലെ വിധിയെ അയോധ്യ സ്വാധീനിക്കുമോ? അയോധ്യയിലെ രാമന്റെ അവകാശം അംഗീകരിച്ച സുപ്രീംകോടതി, ശബരിമല അയ്യപ്പന്റെ കാര്യത്തില്‍ എന്തുനിലപാട് സ്വീകരിക്കുമെന്നറിയാനാണ് പലര്‍ക്കും ആകാംക്ഷ. ഹിന്ദുവിഗ്രഹങ്ങളുടെ നിയമവ്യക്തിത്വത്തെയും അവകാശത്തെയുംകുറിച്ച് അയോധ്യ കേസില്‍ സുപ്രീംകോടതി നടത്തിയ നിരീക്ഷണം...

ശിവസേന പിന്നില്‍ നിന്ന് കുത്തി; ബിജെപി വീണു

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും വഴിപിരിഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. കാവല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മുതിര്‍ന്ന ബി.ജെ.പി നേതാക്കളും ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ട് നിലപാട് അറിയിച്ചു. ശിവസേനയുടെ പിന്തുണ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം സഖ്യത്തിന്...

ലിജിയും വസീമും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നു; ജീവനക്കാരന്റെ വെളിപ്പെടുത്തല്‍

ഇടുക്കി ജില്ലയിലെ ശാന്തമ്പാറ കഴുതക്കുളം മേട്ടില്‍ ഫാം ഹൗസ് ജീവനക്കാരന്‍ റിജോഷ് വധക്കേസിലെ പ്രതി വസീമും(32) കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയും(28) തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും ഇത് പുറത്തറിയാതിരിക്കാന്‍ ജീവനക്കാരെ പിരിച്ചുവിട്ടെന്നും മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. സംഭവത്തിന് പിന്നാലെ ഇടുക്കിയില്‍ നിന്നും മുങ്ങിയ ലിജിയേയും...

Most Popular