Category: NEWS

കൊറോണ; 114-ാം വകുപ്പ് പ്രയോഗിക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: കൊറണ വ്യാപനം തടയാന്‍ എല്ലാ മത, സാംസ്‌കാരിക ആഘോഷങ്ങളും ടൂര്‍ണമെന്റുകളും നിരോധിച്ചുകൊണ്ടു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുഭരണ വകുപ്പാണ് ശനിയാഴ്ച ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. പാര്‍ക്ക്, ബീച്ച്, മാളുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ശനിയാഴ്ച അര്‍ധരാത്രി...

കാസര്‍കോട് നിര്‍ദ്ദേശം ലംഘിച്ച് ജനങ്ങളുമായി സമ്പര്‍ക്കം; കൊറോണ ബാധിച്ച ആള്‍ക്കെതിരെ കേസ്

കാസര്‍കോട്: ജില്ലയില്‍ രണ്ടാമതു കൊറോണ ബാധിച്ചയാളും എറിയാല്‍ സ്വദേശിയുമായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. നിര്‍ദേശം ലംഘിച്ച് ജനങ്ങളുമായി സമ്പര്‍ക്കമുണ്ടായി എന്നാരോപിച്ചാണ് കേസ്. അതേസമയം, കലക്ടര്‍ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്ന് ഇയാള്‍ ആരോപിച്ചു. വിവരങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി നല്‍കിയിട്ടുണ്ടെന്നും ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും ഇയാള്‍ പറയുന്നു....

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 298, 22 പേര്‍ക്ക് രോഗം ഭേദമായി

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 98 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 298 ആയി. ഇതുവരെ നാലു മരണവും 22 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. രോഗ ബാധിതരില്‍ 219 പേര്‍ ഇന്ത്യക്കാരും 39 പേര്‍ വിദേശികളുമാണ്. രാജ്യ തലസ്ഥാനത്ത് അഞ്ചോ...

ജനത കർഫ്യൂ ദിനത്തിൽ പെട്രോൾ പമ്പുകൾ അടച്ചിടുമോ

പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയുടെ പെട്രോൾ പമ്പുകൾ ജനതാ കർഫ്യു ദിനമായ ഞായറാഴ്ച (22-3-2020) രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കുന്നതാണെന്നു എണ്ണക്കമ്പനികളുടെ സംസ്ഥാനതല കോർഡിനേറ്റർ വി.സി. അശോകൻ അറിയിച്ചു പെട്രോൾ പമ്പുകളിൽ നാമമാത്രമായ...

കൊറോണ: വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ ഇങ്ങനെ ചെയ്യുന്നത് കഷ്ടമാണ്

മുംബൈ: കൊറോണ വൈറസ് വ്യാപനം ചെറുക്കാന്‍ ഒരു രാജ്യമൊന്നാകെ കയ്യും മെയ്യും മറന്ന് പൊരുതുമ്പോള്‍, വിവരവും വിദ്യാഭ്യാസവുമുള്ള ഒരു വിഭാഗം ആളുകള്‍ ഇങ്ങനെ അശ്രദ്ധ കാട്ടുന്നതിനെ വിമര്‍ശിച്ച് പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ രംഗത്ത്. ട്വിറ്ററിലൂടെയാണ് ഭോഗ്‌ലെയുടെ വിമര്‍ശനം. ലക്ഷക്കണക്കിന് ആളുകള്‍...

രോഗബാധിതരുമായി നേരിട്ടുബന്ധമില്ലാത്ത യുവാവിന് കൊറോണ; എങ്ങനെ? തലപുകച്ച് ആരോഗ്യപ്രവര്‍ത്തകര്‍

ചെന്നൈ: ദിനം പ്രതി കൊറോണ രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ തമിഴ്‌നാട്ടില്‍ രോഗബാധിതരുമായി നേരിട്ടുബന്ധമില്ലാത്ത യുവാവിന് കൊറോണ സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നു. ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കപട്ടികയുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഡല്‍ഹിയില്‍ നിന്ന് രാജധാനി എക്‌സ്പ്രസിന് കഴിഞ്ഞ 12നാണ്...

സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു; ഇന്ന് 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

53,013 പേര്‍ നിരീക്ഷണത്തില്‍ തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 12 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ 3 പേര്‍ കണ്ണൂര്‍ ജില്ലയിലും 6 പേർ കാസര്‍ഗോഡ് ജില്ലയിലും 3 പേർ എറണാകുളം ജില്ലയിലും ചികിത്സയിലാണ്. ഇതോടെ കേരളത്തില്‍ 52 പേര്‍ക്കാണ് ഇതുവരെ...

ട്രെയിനിൽ യാത്ര ചെയ്ത 12 പേർക്ക് കൊറോണ

ട്രെയിനിൽ യാത്ര ചെയ്ത 12 പേർക്ക് കൊവിഡ് 19. മുംബൈയിൽ നിന്ന് ജബൽപൂരിലേക്ക് യാത്ര ചെയ്ത നാല് യാത്രക്കാർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഡൽഹി-രാമഗുണ്ടം ട്രെിനിലെ എട്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. റെയിൽവേയാണ് രോഗബാധിതരെ കണ്ടെത്തിയത്. യിത്രകൾ നിയന്ത്രിക്കണമെന്ന് റെയിൽവേ അധികൃതർ നിർദേശിച്ചു. അതേസമയം, രാജ്യത്ത് കൊവിഡ്...

Most Popular

G-8R01BE49R7