Category: NEWS

അര്‍ധരാത്രിയില്‍ വഴിയിൽ കുടുങ്ങി പെൺകുട്ടികൾ; ഉറങ്ങിക്കിടന്ന മുഖ്യമന്ത്രിയെ വിളിച്ചുണര്‍ത്തി, പിന്നീട് സംഭവിച്ചത്…

കോഴിക്കോട്:അർധരാത്രിയിൽ പെരുവഴിയിലാവുമെന്ന ആശങ്കയിൽ 13 പെൺകുട്ടികളടങ്ങുന്ന സംഘം ഒടുവിൽ സഹായം തേടി മുഖ്യമന്ത്രി പിണറായിവിജയനെത്തന്നെ വിളിച്ചു. മറ്റു നിർവാഹമില്ലാതായപ്പോഴാണ് രാത്രി ഒന്നരമണിക്ക് മുഖ്യമന്ത്രിയെ വിളിച്ചുണർത്തിയത്. ശകാരിക്കുമോ എന്ന ഭയമുണ്ടായിരുന്നു. പക്ഷേ, രണ്ടാമത്തെ റിങ്ങിൽ അപ്പുറത്തുനിന്ന് വളരെ കരുതലോടെ പിണറായിയുെട ശബ്ദം. കാര്യം ചോദിച്ചറിഞ്ഞശേഷം മുഖ്യമന്ത്രിതന്നെ...

കൈവിടില്ല, കെ എസ് ആർ ടി സി

കൊറോണ വൈറസ് ബാധയെ തുടർന്ന് സമൂഹത്തിന് വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയുമായി കെ എസ് ആർ ടി സി സ്പെഷ്യൽ ബസ് സർവീസ്... ആരോഗ്യ പ്രവർത്തകർക്ക് ജോലിയ്ക്ക് ഹാജരാകുവാനും പ്രവൃത്തി സമയം കഴിഞ്ഞ് അതിവേഗം വീടുകളിലേക്കെത്താനും തിരുവനന്തപുരം ജില്ലയിലെ വർക്കലയിലേക്കും കളിയിക്കാവിളയിലേക്കും രാവിലെയും വൈകുന്നേരവും...

മലയാളി ഡാാാാ…..ഇതാണ് കേരള സ്‌റ്റൈല്‍! വ്യാപാരി നടപ്പാക്കിയ മാര്‍ഗത്തിന്റെ ഫോട്ടോ പങ്ക് വെച്ച് ശശിതരൂര്‍

വൈറസ് വ്യാപനം തടയാന്‍ സാമൂഹിക അകലം പാലിക്കണം. രാജ്യത്ത് ലോക്ക്ഡൗണ്‍ ഉപ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും അവശ്യസാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി പുറത്തിറങ്ങാതിരിക്കാവില്ല. കൃത്യമായ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം അനുസരിക്കാന്‍ കേരളത്തിലെ ഒരു വ്യാപാരി കണ്ടെത്തിയ മാര്‍ഗം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്....

കൊറോണ ; സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള പാവപ്പെട്ടവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമായാണു പാക്കേജ് പ്രഖ്യാപിച്ചത്. ഒരാളും വിശന്നിരിക്കേണ്ടിവരില്ലെന്നും ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പദ്ധതി നടപ്പിലാക്കുക. ആശുപത്രികളിലെ...

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുതിക്കുന്നു… 24 മണിക്കൂറിനിടെ മരിച്ചത് ആറ് പേര്‍

ഡല്‍ഹി; രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ പതിനാറ് പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. കര്‍ണാടക സ്വദേശിയുടേതാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത മരണം ഗുജറാത്തിലെ അഹമ്മദാബാദില്‍ എണ്‍പത്തിയഞ്ചുകാരിയും ഭവ്‌നഗറില്‍ എഴുപതുകാരനുമാണ് നേരത്തെ മരിച്ചത്. ഇതോടെ ഗുജറാത്തിലെ മരണസംഖ്യ മൂന്നായി ഉയര്‍ന്നു. പുതിയ നാല് പോസിറ്റീവ്...

രണ്ട് തവണ ലോക്ക് ഡൗണ്‍ ലംഘിച്ചാല്‍…

കൊറോണയെ തുരത്താന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ വകവയ്ക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കും. സത്യവാങ്മൂലമില്ലാതെ യാത്ര അനുവദിക്കില്ല. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യമായി യാത്ര ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകും. നിയന്ത്രണം ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. വാഹനങ്ങള്‍ പിടിച്ചെടുക്കാനും...

ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ പുതിയ വീട് നല്‍കാം; യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കൈയ്യടി…

കൊച്ചി: പാലുകഴിഞ്ഞിട്ട് രണ്ടുമാസം, മൂന്നു മുറിയുള്ള ഇരുനില വീട് ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ സന്നദ്ധതയറിയിച്ച് ഒരു യുവാവ്. ഫേസ്ബുക്ക് വഴിയാണ് ഫസലു റഹ്മാന്‍ എന്ന യുവാവ് ഇക്കാര്യം അറിയിച്ചത്. എറണാകുളം പള്ളിക്കരയിലെ തന്റെ പുതിയ വീട് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഇയാള്‍ പറയുന്നു. കൊച്ചിന്‍ ഫുഡ്‌സ് റിലീഫ്...

മദ്യം കുടിക്കാതെ അസ്വസ്ഥത അനുഭവപ്പെട്ടാല്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം…

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ കാലയളവില്‍ അനധികൃത മദ്യക്കച്ചവടം നടത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി എക്‌സൈസ് കമ്മീഷണര്‍ രംഗത്ത്. ബാറുകളില്‍ പിന്‍വാതില്‍ കച്ചവടം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കും. മദ്യം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ എല്ലാം പോലീസിന്റെയും എക്‌സൈസിന്റെയും സംഘം പരിശോധനക്ക് എത്തും. മദ്യലഭ്യത ഇല്ലാതായത് ചില...

Most Popular

G-8R01BE49R7