രണ്ട് തവണ ലോക്ക് ഡൗണ്‍ ലംഘിച്ചാല്‍…

കൊറോണയെ തുരത്താന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ വകവയ്ക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കും. സത്യവാങ്മൂലമില്ലാതെ യാത്ര അനുവദിക്കില്ല. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനാവശ്യമായി യാത്ര ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകും. നിയന്ത്രണം ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. വാഹനങ്ങള്‍ പിടിച്ചെടുക്കാനും നിര്‍ദേശമുണ്ട്. ഏപ്രില്‍ 14ന് വരെ വാഹനങ്ങള്‍ വിട്ടുനല്‍കില്ല. രണ്ട് തവണ വിലക്ക് ലംഘിച്ചാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കൊറോണ പടര്‍ന്നപിടിക്കുന്ന സാഹചര്യത്തിലാണ് ആളുകള്‍ തടിച്ചുകൂടി സമൂഹ വ്യാപനം ഒഴിവാക്കാനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് വകവയ്ക്കാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനം അനാവശ്യമായി റോഡിലിറങ്ങുന്നുണ്ട്. ഇത് തടയാന്‍ നിരത്ത് കയ്യടിക്കിയിരിക്കുകയാണ് പൊലീസ്.

കേരളത്തിലും സമാന സാഹചര്യം തന്നെയാണ് ഉള്ളത്. തിരുവന്തപുരം, കൊച്ചി, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ജനങ്ങള്‍ വ്യാപകമായി പുറത്തിറങ്ങുന്നുണ്ട്. പാലക്കാട് ലോറിയില്‍ ആളുകളെ കടത്താന്‍ ശ്രമിച്ച ലോറി പൊലീസ് പിടിച്ചെടുത്തു. ഇവരെ സൗത്ത് സ്‌റ്റേഷനിലേക്ക് മാറ്റും. ഇവര്‍ക്കെതിരെ കേസെടുത്ത് പരിശോധന നടത്തി ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular