Category: NEWS

ലോക്ക്ഡൗണ്‍ എന്ന് തീരുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി

ന്യുഡല്‍ഹി: ലോക്ക്ഡൗണ്‍ എന്ന് തീരുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അപ്പുറം നീളില്ല. 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുമെന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. കൊറോണയ്‌ക്കെതിരെ യുദ്ധം തുടങ്ങിയതേയുള്ളു. ലോക്ക് ഡൗണ്‍ അവസാനിച്ചാലും...

കൊറോണ: അമ്മയുടെ അന്ത്യ നിമിഷം മക്കള്‍ കണ്ടത് വാക്കിടോക്കിയിലൂടെ

വാഷിങ്ടന്‍ : അമ്മയുടെ അന്ത്യ നിമിഷം ആറുമക്കള്‍ കണ്ടത് വാക്കിടോക്കിയിലൂടെ.കൊറോണ ബാധിച്ച് മരിക്കുന്നതിനു തൊട്ടുമുമ്പ് അമ്മയോട് ആറു മക്കള്‍ സംസാരിച്ചത് വാക്കിടോക്കിയിലൂടെ. അമ്മയുടെ അവസാന നിമിഷങ്ങള്‍ മുറിക്കു പുറത്തുനിന്നു ജനാലയിലൂടെയാണു മക്കള്‍ കണ്ടത്. ആഴ്ചകള്‍ക്കു മുന്‍പ് സ്തനാര്‍ബുദത്തെ അതിജീവിച്ച സണ്‍ഡീ റട്ടര്‍ എന്ന...

കൊല്ലത്ത് ഗര്‍ഭിണിക്ക് കൊറോണ സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലത്ത് ഗര്‍ഭിണിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മറ്റൊരാള്‍ ഒന്നൊര മാസം ഗര്‍ഭിണിയായ യുവതിയാണ്. കടയ്ക്കല്‍ ഇട്ടിവ വെളിന്തറ സ്വദേശിനിയാണ്. കഴിഞ്ഞ 20 നാണ് ഇവര്‍ ഭര്‍ത്താവുമൊത്ത് ഖത്തറില്‍ നിന്നെത്തിയത്. തുടര്‍ന്ന് ഇവര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. സ്രവത്തിന്റെ പരിശോധനാ ഫലം ഇന്നാണ് എത്തിയത്. എന്നാല്‍ ഇവരുടെ...

വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

ദുബായ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച എമിറേറ്റസ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഇതു സംബന്ധിച്ച് യുഎഇ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു. ഏപ്രില്‍ ആറു മുതലാണ് എയര്‍ലൈന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുക. നിയന്ത്രിത സര്‍വീസുകളായാണ് നടത്തുന്നതെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍ ഗ്രൂപ്പ് ചെയര്‍മാനും സിഇഒയും ആയ ഷെയ്ഖ് അഹമ്മദ് ബിന്‍...

കേരളത്തിന് പുറത്ത് നിന്ന് വന്നവര്‍ക്ക് 28 ദിവസത്തെ ഐസലേഷന്‍ നിര്‍ബന്ധം

തിരുവനന്തപുരം: മാര്‍ച്ച് 5 മുതല്‍ 24 വരെ വിദേശത്തുനിന്നോ മറ്റു സംസ്ഥാനങ്ങളില്‍നിന്നോ വന്നവര്‍ 28 ദിവസം ഐസലേഷനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 28 ദിവസം നിര്‍ബന്ധമായും ഇവര്‍ ഐസലേഷനില്‍ പോകണമെന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എസ്ഡിആര്‍എഫ് വിഹിതമായി കേരളത്തിന് 157 കോടി രൂപ...

സംസ്ഥാനത്ത് 286 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 286 ആയി. ഇന്ന് വൈറസ് സ്ഥിരീകരിച്ച 21 പേരില്‍ എട്ടു പേര്‍ കാസര്‍കോട് ജില്ലക്കാരും അഞ്ചു പേര്‍ ഇടുക്കിയില്‍ നിന്നുമാണ്. കൊല്ലത്ത് രണ്ട്,...

ക്ഷീര കര്‍ഷകര്‍ക്ക് ആശ്വസിക്കാം… നാളെ മുതല്‍ മുഴുവന്‍ പാലും സംഭരിക്കുമെന്ന് മില്‍മ

ക്ഷീര കര്‍ഷകരില്‍ നിന്ന് മുഴുവന്‍ പാലും സംഭരിക്കാന്‍ മില്‍മയുടെ തീരുമാനം. നാളെ മുതല്‍ സംഭരിച്ചു തുടങ്ങും. മില്‍മ മലബാര്‍ യൂണിറ്റിന്റേതാണ് തീരുമാനം. ലോക്ക് ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ സംഭരിക്കുന്ന പാല്‍ തമിഴ്‌നാട് ഏറ്റെടുക്കാന്‍ തയാറല്ലാതെ വന്ന സാഹചര്യത്തിലാണ് ഇന്നു മുതല്‍ മുഴുവന്‍ പാലും സംഭരിക്കില്ല...

പല സംസ്ഥാനങ്ങളും ശമ്പളം പൂര്‍ണമായി നല്‍കുന്നില്ല; കേരളത്തിലും ശമ്പള വിതരണം നിയന്ത്രിക്കേണ്ടി വരുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപന പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം നിയന്ത്രിക്കേണ്ടിവന്നേക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്. തെലങ്കാന, ആന്ധ്ര, രാജസ്ഥാന്‍, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ ജീവനക്കാരുടെ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ ഇന്നത്തേതുപോലെ തുടര്‍ന്നാല്‍ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതിന് സര്‍ക്കാര്‍...

Most Popular

G-8R01BE49R7