Category: NEWS

പ്രിയപ്പെട്ട രാജ്യമേ കരയൂ…!!! ലോക്ക്ഡൗണ്‍ നീട്ടിയതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനം

മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പ്രതിഷേധമറിയിച്ച് ചിദംബരത്തിന്റെ ട്വീറ്റ്. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ അവരുടെ ഉപജീവനത്തിനായി സ്വയം സമ്പാദിക്കേണ്ട അവസ്ഥയിലാണെന്നും പ്രിയ രാജ്യമേ കരയൂ എന്ന തരത്തില്‍ മോദി സര്‍ക്കാരിന്റെ ലോക്കഡൗണ്‍ സമീപനത്തെ വിമര്‍ശിച്ചു കൊണ്ടാണ് ചിദംബരം ട്വീറ്റ്...

അമേരിക്കയില്‍ ആശങ്കയേറുന്നു; 24 മണിക്കൂറിനിടെ 1509 പേര്‍ മരിച്ചു; 6.82 ലക്ഷം പേര്‍ക്ക് കോവിഡ്

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,509 കോവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23,529 ആയി. യുഎസിലെ കോവിഡ് പ്രഭവ കേന്ദ്രങ്ങളിലൊന്നായ ന്യൂയോര്‍ക്കില്‍ മരണം പതിനായിരം കവിഞ്ഞു. അമേരിക്കയില്‍ 6.82 ലക്ഷം പേരാണ് കോവിഡ് ബാധിതരായിട്ടുള്ളത്. അതേസമയം അമേരിക്കയില്‍...

ഇന്ത്യ മരുന്ന് കൊടുത്തു; അമേരിക്ക് ആയുധങ്ങള്‍ തരുന്നു; 1200 കോടിയുടെ ആയുധക്കരാറിന് അംഗീകാരം

കോവിഡ് പ്രതിരോധത്തിനുള്ള മരുന്ന ഇന്ത്യ നല്‍കിയതിന് പിന്നാലെ മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്നതിനുള്ള കരാര്‍ അമേരിക്ക അംഗീകരിച്ചു. ഏകദേശം 1200 കോടിയുടെ (155 മില്യണ്‍ ഡോളര്‍) ഹാര്‍പൂണ്‍ ബ്ലോക്ക്2 മിസൈലുകള്‍, ടോര്‍പിഡോകള്‍ എന്നിവയാണ് അമേരിക്ക ഇന്ത്യയ്ക്ക് വില്‍ക്കുക. ഇതിനുള്ള തീരുമാനം ട്രംപ് ഭരണകൂടം...

ട്രെയ്‌നുകള്‍ ഓടണമെങ്കില്‍ മെയ് 4 ആവണം

സമ്പൂര്‍ണ അടച്ചിടല്‍ നീട്ടിയ സാഹചര്യത്തില്‍ രാജ്യത്ത് ട്രെയിന്‍ സര്‍വീസുകളും മെയ് മൂന്നിന് ശേഷമേ പുനരാരംഭിക്കൂ. മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരുകയും അതിന് ശേഷം രോഗ വ്യാപനം തടയാന്‍...

പൂര്‍ണ ഗര്‍ഭിണിയെ മുത്തങ്ങ ചെക്‌പോസ്റ്റില്‍ മണിക്കൂറുകള്‍ തടഞ്ഞുവച്ച സംഭവം; ചീഫ് സെക്രട്ടറി ഇടപെടണമെന്ന് കലക്റ്റര്‍

കര്‍ണാടക സര്‍ക്കാരിന്റെ അനുമതിയോടെ ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട പൂര്‍ണഗര്‍ഭിണിക്ക് ദുരിതയാത്ര. വയനാട് മുത്തങ്ങ ചെക്‌പോസ്റ്റില്‍ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും കടത്തിവിട്ടില്ല. തുടര്‍ന്ന് മൈസൂരുവിലെ ബന്ധുവീട്ടിലേക്കു മടങ്ങുന്നതിനിടെ വഴിതെറ്റി രാത്രി മുഴുവന്‍ കാറില്‍ കഴിയേണ്ടിവന്നു. കണ്ണൂര്‍ തലശേരി സ്വദേശിനി ഷിജിലയ്ക്കും കുടുംബത്തിനുമാണ് ദുരിതയാത്രയുടെ അനുഭവം. കര്‍ണാടകയില്‍ നിന്ന്...

ലോക്ക്ഡൗണ്‍ മെയ് മൂന്നുവരെ നീട്ടി; ജനങ്ങളുടെ ത്യാഗത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ലോക്ക്ഡൗണ്‍ മെയ് മൂന്നുവരെ നീട്ടി. എപ്രില്‍ 20 വരെ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ലോക്ക്ഡൗണുകളില്‍ ഇളവുകളില്ല. 19 ദിവസംകൂടി രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുകകയായിരുന്നു.. സംസ്ഥാനങ്ങള്‍ ഉത്തരവാദിത്തത്തോടെയാണ് ഇടപെട്ടതെന്നും...

ഞെട്ടിക്കുന്ന കണ്ടെത്തല്‍; കേരളത്തില്‍ വവ്വാലുകളിലും കൊറോണ വൈറസ്

കേരളത്തില്‍ കൊറോണ വൈറസ് വ്യാപനം കുറയുന്നുവെന്ന കണക്കുകള്‍ കേട്ട് ആശ്വസിക്കുന്നതിനിടെ മലയാളികളെ ഞെട്ടിക്കുന്ന പുതിയ കണ്ടെത്തല്‍. കേരളമുള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍നിന്നുള്ള വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി. റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനായെന്നാണ് ഐ.സി.എം.ആറിന്റെ പഠനത്തില്‍ പറയുന്നു. 2018'19 വര്‍ഷങ്ങളില്‍...

കൊറോണ: ലോകത്ത് ആകെ ബാധിച്ചത് 19.18 ലക്ഷം പേര്‍ക്ക്; മരണം 1.19 ലക്ഷം; വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ കണക്ക്…

ലോകത്ത് കൊറോണ ബാധിരായവരുടെ എണ്ണം 19.18ലക്ഷം. മരണ സംഖ്യ 1,19,483 ആയി. നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 6.82 ലക്ഷം പേര്‍ കൊവിഡ് ബാധിതരാണ്. 23,604 പേര്‍ അമേരിക്കയില്‍ മാത്രമായി മരണപ്പെട്ടിട്ടുണ്ട്. ഇന്നലെ മാത്രമായി 28,917 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്....

Most Popular

G-8R01BE49R7