Category: National

അതൊരു ഹിന്ദു പെണ്‍കുട്ടിയായിരുന്നെങ്കില്‍ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ എന്താകുമായിരിന്നു? കത്വ സംഭവത്തില്‍ പൊട്ടിത്തെറിച്ച് സര്‍ദേശായി

ന്യൂഡല്‍ഹി: കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ആസിഫയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ പൊട്ടിത്തെറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രജദീപ് സര്‍ദേശായി. ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത് ഒരു ഹിന്ദു കുട്ടിയായിരുന്നെങ്കില്‍ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ എന്താകുമായിരുന്നെന്ന് സര്‍ദേശായി ചോദിച്ചു. ആ കൃത്യം ചെയ്തത് ഒരു റോഹിങ്ക്യക്കാരനോ...

കടം വാങ്ങിയ പണം തിരികെ ചോദിച്ച യുവതിയെ സുഹൃത്തായ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു!!! 12 കുത്തേറ്റ യുവതി ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: കടംവാങ്ങിയ പണം തിരികെ ചോദിച്ച 32കാരിയെ സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചു. വ്യാഴാഴ്ച ഡല്‍ഹിയിലെ സരിത വിഹാറിലാണ് സംഭവം. നീതു ശര്‍മ്മ എന്ന യുവതിക്കാണ് സുഹൃത്തിന്റെ അക്രമണത്തിന് പരിക്കേറ്റത്. നീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ നീതുവിന്റെ സുഹൃത്ത് അന്‍വറിനെ പൊലീസ്...

കത്വ പീഡനം,’സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത ക്രൂരതയെന്ന് ‘ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ കത്വയില്‍ എട്ട് വയസുകാരി ആസിഫയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവം സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത ക്രൂരതയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മനുഷ്യത്വത്തിനെതിരായ ആക്രമണമാണിതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെയും ഇദ്ദേഹം വിമര്‍ശിച്ചു.എങ്ങനെയാണ് ഇത്തരമൊരു കേസിലെ പ്രതികളെ ആര്‍ക്കെങ്കിലും...

ആസിഫ കൊലപാതകത്തില്‍ പ്രതിഷേധം കത്തുന്നു, അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി

ശ്രീനഗര്‍: എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന പ്രതികള്‍ക്ക് വേണ്ടി തെരുവിലിറങ്ങിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ സഖ്യകക്ഷിയായ പി.ഡി.പിക്കുള്ളിലും പ്രതിഷേധം പുകയുന്നു. ആസിഫയുടെ കൊലപാതകവും അതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധവും കണക്കിലെടുത്ത് സംസ്ഥാനത്തെ പാര്‍ട്ടി നിയമസഭാംഗങ്ങളുടെയും മുതിര്‍ന്ന നേതാക്കളുടെയും അടിയന്തര യോഗം പിഡിപി വിളിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന ഈ...

ആ എട്ടുവയസുകാരിക്കായി നിലകൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്ക് ഒരിക്കലും ഒരുമിക്കാന്‍ കഴിയില്ല; കാശ്മിരില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി സാനിയ മിര്‍സ

കശ്മീരില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. രാഷ്ട്രീയ സിനിമാ മേഖലകളില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ സംഭവത്തില്‍ പ്രതിഷേധവുമായി ഇതിനോടകം രംഗത്ത് വന്നു കഴിഞ്ഞു. ഇപ്പോള്‍ ഇരക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് ടെന്നീസ് താരം സാനിയ മിര്‍സയും രംഗത്ത് വന്നിരിക്കുകയാണ്....

യോഗി ആദിത്യനാഥിനെതിരെ ആര്‍.എസ്.എസ്

ലക്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആര്‍എസ്എസ് രംഗത്ത്. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്ന സാഹചര്യങ്ങള്‍ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ഒഴിവാക്കുന്നില്ലെന്നാണ് വിമര്‍ശനം. രണ്ടംഗ ആര്‍എസ്എസ് പ്രതിനിധി സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം തേടി. ഉപതെരഞ്ഞെടുപ്പ് തോല്‍വികളുടെ പൂര്‍ണ ഉത്തരവാദിത്തം...

യു.പിയില്‍ കനത്ത മഴ; ശക്തമായ മഴയില്‍ താജ്മഹലിന്റെ പ്രവേശന കവാടത്തിന്റെ തൂണ് തകര്‍ന്ന് വീണു!!!

ആഗ്ര: ശക്തമായ മഴയെ തുടര്‍ന്ന് താജ്മഹലിന്റെ പ്രവേശന കവാടത്തിന്റെ തൂണ് തകര്‍ന്നുവീണു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. താജ്മഹലിന്റെ തെക്കുഭാഗത്തുള്ള പ്രവേശന കവാടത്തിന്റെ തൂണാണ് തകര്‍ന്നുവീണത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റൊരു സംഭവത്തില്‍ ആഗ്രയില്‍ നിന്ന് 50 കിലോ...

അനാശാസ്യത്തിനിടെ പൊലീസ് റെയ്ഡ്!!! രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ മരിച്ചു

മുംബൈ: അനാശാസ്യം നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിനിടെ ലൈംഗിക തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ മൂന്നുനില കെട്ടിടത്തില്‍നിന്നു വീണു മരിച്ചു. ദക്ഷിണ മുംബൈയിലെ ഗ്രാന്‍ഡ് റോഡ് മേഖലയിലുള്ള കെട്ടിടത്തില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ലൈംഗിക തൊഴിലാളികളായ സ്ത്രീകളാണ് കെട്ടിടത്തില്‍നിന്ന് വീണു മരിച്ചതെന്ന്...

Most Popular