അനാശാസ്യത്തിനിടെ പൊലീസ് റെയ്ഡ്!!! രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ മരിച്ചു

മുംബൈ: അനാശാസ്യം നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിനിടെ ലൈംഗിക തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ മൂന്നുനില കെട്ടിടത്തില്‍നിന്നു വീണു മരിച്ചു. ദക്ഷിണ മുംബൈയിലെ ഗ്രാന്‍ഡ് റോഡ് മേഖലയിലുള്ള കെട്ടിടത്തില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ലൈംഗിക തൊഴിലാളികളായ സ്ത്രീകളാണ് കെട്ടിടത്തില്‍നിന്ന് വീണു മരിച്ചതെന്ന് പൊലീസ് പറയുന്നു.

ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് അപകടമുണ്ടായത്. ഡി.ബി മാര്‍ഗിലുള്ള കെട്ടിടത്തില്‍ പരിശോധന നടത്താന്‍ എത്തിയതായിരുന്നു പൊലീസ് സംഘം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പരിശോധന തുടങ്ങിയപ്പോള്‍ത്തന്നെ പൊലീസ് എത്തിയതായുള്ള വിവരം മറ്റു നിലകളിലുള്ളവരെ ചിലര്‍ അറിയിച്ചു.

ഇതോടെ മറ്റു മുറികളിലുള്ളവര്‍ മുകള്‍ നിലയിലേക്ക് തിക്കിത്തിരക്കി ഓടി. ഇതില്‍ രണ്ടു സ്ത്രീകള്‍ മൂന്നാമത്തെ നിലയിലെ മുറിയില്‍നിന്ന് ജനാലയിലൂടെ കയര്‍ ഇട്ട് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ഇവര്‍ കാല്‍തെറ്റി കെട്ടിടത്തില്‍നിന്ന് താഴേക്കു വീഴുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

മരിച്ചവരില്‍ ഒരാള്‍ക്ക് 50 ഉം മറ്റെയാള്‍ക്ക് 30 വയസ്സുമാണ് പ്രായം. ഇരുവരും പശ്ചിമബംഗാള്‍ സ്വദേശികളാണ്. അപകട മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular