Category: National

പുതിയ 20 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും

മുംബൈ: ഇളം മഞ്ഞ നിറത്തില്‍ പുതിയ 20 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. ഏപ്രില്‍ 26നാണ് പുതിയ നോട്ട് പുറത്തിറക്കുന്നത് ആര്‍ബിഐ അറിയിച്ചത്. നോട്ടിന്റെ മുന്‍ഭാഗത്ത് മധ്യത്തിലായിട്ടാണ് ഗാന്ധിജിയുടെ ചിത്രം. ചെറിയ വലുപ്പത്തില്‍ ഹിന്ദിയില്‍ ആര്‍ബിഐ, ഭാരത്, ഇന്ത്യ, 20 എന്നിങ്ങനെ...

കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന് സന്ദേശം

കൊച്ചി: കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി. കര്‍ണാടക പോലീസിനാണ് ഇതുസംബന്ധിച്ച ടെലഫോണ്‍ സന്ദേശം ലഭിച്ചത്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലടക്കം സുരക്ഷ ശക്തമാക്കി. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്നാണ് ഭീഷണി. വെള്ളിയാഴ്ച...

കേരളത്തില്‍ വോട്ട് ബിജെപി പ്രവര്‍ത്തകര്‍ വോട്ട് തേടുന്നത് ജീവന്‍ പണയംവച്ചെന്ന് പ്രധാനമന്ത്രി

വാരാണസി: കേരളത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം. കേരളത്തില്‍ ജീവന്‍ പണയം വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.കേരളത്തില്‍ വോട്ട് തേടുന്ന പ്രവര്‍ത്തകര്‍ ജീവനോടെ മടങ്ങുമെന്ന് പോലും ഉറപ്പില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര...

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി; ഗൂഢാലോചന അന്വേഷിക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഗൂഢാലോചന നടന്നെന്ന വെളിപ്പെടുത്തലില്‍ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചു. ഗൂഢാലോചന അന്വേഷിക്കുന്നതിന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എകെ പട്നായിക് നേതൃത്വം നല്‍കും. സിബിഐ, ഐബി, ഡല്‍ഹി പോലീസ് എന്നിവരടങ്ങുന്ന സംയുക്ത...

മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഉത്തരവാദി രാഹുല്‍

ന്യൂഡല്‍ഹി: മോദി അധികാരം നിലനിര്‍ത്തിയാല്‍ അതിന് പൂര്‍ണ ഉത്തരവാദി രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍. ട്വിറ്ററില്‍ മാത്രമാണ് സഖ്യമുണ്ടാക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയോട് ചോദിക്കണമെന്നും കെജ്രിവാള്‍ പരിഹസിച്ചു. ആം ആദ്മിപാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് കെജ്രിവാള്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചത്. ഈ...

വാരാണസിയില്‍ മോദിക്കെതിരേ പ്രിയങ്ക മത്സരിക്കില്ല

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മത്സരിക്കില്ല. അജയ് റായ് ആയിരിക്കും വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുകയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 2014 തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു അജയ് റായ്. വാരാണസിയില്‍ പ്രധാനമന്ത്രി മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു....

പരാതികള്‍ തെരഞ്ഞെുടപ്പ് കമ്മീഷന്‍ തള്ളി; രാഹുലിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

ലഖ്‌നൗ: രാഹുല്‍ ഗാന്ധി അമേഠിയില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക റിട്ടേണിങ് ഓഫീസര്‍ സ്വീകരിച്ചു. എതിര്‍ സ്ഥാനാര്‍ഥി തടസ്സവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്ന സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് പത്രിക സ്വീകരിച്ചത്. നാമനിര്‍ദേശ പത്രികയ്ക്കെതിരായ പരാതി റിട്ടേണിങ് ഓഫീസര്‍ തള്ളി. രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍...

കാമസൂത്ര നടി സൈറ ഖാന്‍ അന്തരിച്ചു

മലയാളിയായ രൂപേഷ് പോള്‍ സംവിധാനം ചെയ്ത കാമസൂത്ര 3ഡി എന്ന ചിത്രത്തില്‍ വേഷമിട്ട നടി സൈറ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇറോട്ടിക് ഡ്രാമയായ കാമസൂത്ര 3ഡി 2013 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒരിക്കലും വിചാരിക്കാത്ത മരണമെന്നായിരുന്നു സൈറയുടെ വിയോഗത്തെക്കുറിച്ച് രൂപേഷ്...

Most Popular