Category: National

മാരുതി സുസുക്കി കാര്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്

രാജ്യത്തെ വാഹന വിപണിയില്‍ തുടരുന്ന മാന്ദ്യം ഏറ്റവും വലിയ വാഹന നിര്‍മാതാക്കളെയും പ്രതിസന്ധിയിലാക്കി. ജൂലൈ മാസം യാത്ര വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പനയില്‍ മാരുതിക്കുണ്ടായത് 36.2 ശതമാനത്തിന്റെ ഇടിവാണ്. സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ, ഇഗ്‌നിസ്, സെലേറിയോ തുടങ്ങിയവ കോംപാക്ട് വിഭാഗത്തിലെ വില്‍പ്പന 22.7 ശതമാനം ഇടിവ്...

കാശ്മീരില്‍ 10,000 പേരെ വിന്യസിക്കുമെന്ന് പറഞ്ഞു; പക്ഷേ വിന്യസിച്ചത് 28,000 അര്‍ധ സൈനികരെ

ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില്‍ 28,000 അര്‍ധസൈനികരെ വ്യാഴാഴ്ച രാത്രി വിന്യസിച്ചുതുടങ്ങി. തിടുക്കത്തില്‍ ഇത്രയേറെപ്പേരെ വിന്യസിക്കാനുള്ള കാരണം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ശ്രീനഗറിലെ പ്രശ്‌നബാധിത മേഖലകളിലും താഴ്വരയിലെ മറ്റിടങ്ങളിലുമാണ് ഇവരെ വിന്യസിച്ചത്. സി.ആര്‍.പി.എഫുകാരാണ് സംഘത്തില്‍ കൂടുതല്‍. ചില ആരാധനാലയങ്ങളുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇവയ്ക്കു കാവല്‍നില്‍ക്കുന്ന ഉദ്യോഗസ്ഥരെ വിദേശ...

ചരക്കുകപ്പലിലെ ജീവനക്കാര്‍ക്കൊപ്പം വേഷംമാറി എത്തി; മാലദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

ചെന്നൈ: കടല്‍മാര്‍ഗം ഇന്ത്യയിലെത്താന്‍ ശ്രമിച്ച മാലദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് അബ്ദുല്‍ ഗഫൂര്‍ തമിഴ്‌നാട്ടില്‍ അറസ്റ്റിലായി. ചരക്കുകപ്പലിലെ ജീവനക്കാര്‍ക്കൊപ്പം വേഷംമാറി എത്തിയ അദീബനെ തൂത്തുക്കുടിയിലാണ് അറസ്റ്റുചെയ്തത്. മാലദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുള്ള യമീനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വിചാരണ നേരിടുന്നയാളാണ് അദീബ്....

ത്രിപുര പഞ്ചായത്ത് തെരഞ്ഞെടുപ്പ്; 95 ശതമാനം സീറ്റുകളും തൂത്തുവാരി ബിജെപി; സിപിഎമ്മിന് തകര്‍ച്ച

അഗര്‍ത്തല: 95 ശതമാനം സീറ്റുകളും സ്വന്തമാക്കി ത്രിപുര ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് തൂത്തുവാരി ഭരണകക്ഷിയായ ബിജെപി. 15 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്. 85 ശതമാനം സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജൂലായ് 27-ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വ്യാഴാഴ്ചയാണ് നടന്നത്....

ഉന്നാവ് പീഡനക്കേസ്; വിചാരണ യുപിക്ക് പുറത്തേക്ക്; സിബിഐ ഉദ്യോഗസ്ഥന്‍ ഇന്നുതന്നെ ഹാജരാകണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് സേംഗര്‍ പ്രതിയായ ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ടുള്ള എല്ലാ കേസുകളും ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റാന്‍ സുപ്രീംകോടതിയുടെ തീരുമാനം. കേസിന്റെ വിചാരണയടക്കം ഡല്‍ഹിയിലേക്ക് മാറ്റുമെന്നാണ് ചീഫ് ജസ്റ്റിസ് രഞജന്‍ ഗൊഗോയ് അറിയിച്ചിരിക്കുന്നത്. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് പരാതിക്കാരിയായ പെണ്‍കുട്ടി അയച്ച...

അഴിമതിക്കേസ്: ഹൈക്കോടതി ജഡ്ജിക്കെതിരേ കേസെടുക്കാന്‍ സിബിഐക്ക് അനുമതി

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴക്കേസിലെ ആരോപണവിധേയനും അലഹാബാദ് ഹൈക്കോടതി ജസ്റ്റിസുമായ എസ് എന്‍ ശുക്ലയ്ക്കെതിരെ അഴിമതിക്കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സി ബി ഐക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അനുമതി നല്‍കി. ഇതാദ്യമായാണ് ഒരു സിറ്റിങ് ജഡ്ജിക്കെതിരെ കേസ്...

മുതിര്‍ന്ന കോണ്‍ഗ്രസ് എംപി കൂടി ബിജെപിയിലേക്ക്…

ന്യൂഡല്‍ഹി: രാജ്യസഭാ എംപി സഞ്ജയ് സിങ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. അമേഠിയിലെ രാജകുടുംബത്തില്‍ പെട്ട സഞ്ജയ് സിങ് അസമില്‍ നിന്നാണ് രാജ്യസഭയിലെത്തിയത്. രാജ്യസഭാ ചെയര്‍മാന്‍ എം.വെങ്കയ്യ നായ്ഡു അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. ബുധനാഴ്ച ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'കോണ്‍ഗ്രസ് ഇപ്പോഴും ഭൂതകാലത്തിലാണ്. ഞാന്‍ കോണ്‍ഗ്രസില്‍...

അധികാരത്തിലേറിയതിന് പിന്നാലെ യെദിയൂരപ്പ ‘പണി’ തുടങ്ങി; ടിപ്പു ജയന്തി ആഘോഷം റദ്ദാക്കി

ബംഗളൂരു: വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതിനു പിന്നാലെ,കര്‍ണാടകത്തില്‍ ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിക്കൊണ്ട് യെദിയൂരപ്പ സര്‍ക്കാര്‍ ഉത്തരവിറക്കി. ബിജെപി സര്‍ക്കാരിന്റെ തീരുമാനം വര്‍ഗീയത നിറഞ്ഞതാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. 2015ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് വാര്‍ഷികാഘോഷമായി ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിച്ചുതുടങ്ങിയത്. ഇത് ന്യൂനപക്ഷ പ്രീണനമാണെന്ന് ആരോപിച്ച് ബിജെപി...

Most Popular