Category: National

രാഹുല്‍ ദ്രാവിഡിനെതിരേ ബി.സി.സി.ഐയുടെ നോട്ടീസ്

ഇരട്ട പദവി വഹിച്ചതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ) തലവനുമായ രാഹുല്‍ ദ്രാവിഡിനെതിരേ ബി.സി.സി.ഐയുടെ നോട്ടീസ്. ബി.സി.സി.ഐ ഓംബുഡ്സ്മാനും എത്തിക്സ് ഓഫീസറുമായ (റിട്ട.) ജസ്റ്റിസ് ഡി.കെ ജെയ്നാണ് ദ്രാവിഡിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ് ഇന്ത്യ സിമന്റ്‌സ്...

നടന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍

തെലുങ്ക് നടന്‍ മധു പ്രകാശിന്റെ ഭാര്യ ഭാരതി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ മണികൊണ്ടയിലുള്ള വസതിയില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമാണ് ഭാരതി താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മധു പ്രകാശ് അഭിനയിക്കുന്നതിനോട് ഭാരതിയ്ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. സീരീയില്‍ രംഗത്ത് സജീവമായി...

സുഷമയ്ക്ക് വിട…; സംസ്‌കാരം വൈകീട്ട്

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും ബി.ജെ.പി. നേതാവുമായ സുഷമ സ്വരാജിന്റെ സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച വൈകിട്ട് നടക്കും. എയിംസില്‍നിന്ന് പുലര്‍ച്ചെയോടെ ഭൗതികശരീരം ഡല്‍ഹിയിലെ വസതിയിലെത്തിച്ചു. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ഡല്‍ഹിയിലെ വസതിയില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. ബുധനാഴ്ച ഉച്ചവരെ ഭൗതികശരീരം ഇവിടെ പൊതുദര്‍ശനത്തിനുവെയ്ക്കും....

ആര്‍ബിഐ റിപ്പോ നിരക്ക് വെട്ടിക്കുറച്ചു

മുംബൈ: റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗം റിപ്പോ നിരക്ക് വെട്ടിക്കുറച്ചു. 35 ബേസിസ് പോയിന്റിന്റെ കുറവാണ് റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് വരുത്തിയത്. 5.40 ശതമാനമാണ് റിസര്‍വ് ബാങ്കിന്റെ പുതിയ റിപ്പോ നിരക്ക്. ഈ വര്‍ഷം റിസര്‍വ് ബാങ്ക് വരുത്തുന്ന നാലാമത്തെ പലിശ...

സുഷമ സ്വരാജ് അന്തരിച്ചു

മുതിർന്ന ബിജെപി നേതാവും മുൻ ‌കേന്ദ്രമന്ത്രിയുമായിരുന്ന സുഷമ സ്വരാജ് (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർ‌ന്ന് ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നാം മോദി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ, ജനകീയ നിലപാടുകളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ്. ഹരിയാന അംബാല കന്റോൺമെന്റിൽ 1952 ഫെബ്രവരി 14ന് ജനിച്ച സുഷമ...

റദ്ദാക്കിയ ട്രെയിനുകളിലെ റിസര്‍വേഷന്‍ റീഫണ്ട് ലഭിക്കാന്‍ പുതിയ നിബന്ധന

പന്‍വേലിലെ മണ്ണിടിച്ചില്‍ കാരണം റദ്ദാക്കിയ കൊങ്കണ്‍ തീവണ്ടികളിലെ റിസര്‍വേഷന്‍ യാത്രക്കാര്‍ക്ക് 72 മണിക്കൂറിനകം റീഫണ്ടിന് അപേക്ഷിക്കാം. കൗണ്ടറുകളില്‍നിന്നെടുത്ത ടിക്കറ്റുകളുടെ തുക സ്റ്റേഷനില്‍നിന്നു കിട്ടും. ഇതിനായി സ്റ്റേഷനുകളില്‍ ഫണ്ട് ഒരുക്കാന്‍ റെയില്‍വേ നിര്‍ദേശിച്ചു. സ്റ്റേഷനില്‍ തുക കുറവെങ്കില്‍ അറിയിക്കാനും നിര്‍ദേശമുണ്ട്. മുമ്പ് തീവണ്ടി റദ്ദാക്കിയാല്‍ റീഫണ്ടിന്...

പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും

ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ വിഭജനത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തേയ്ക്കും. തിങ്കളാഴ്ച രാജ്യസഭ പാസാക്കിയ ബില്‍ ചൊവ്വാഴ്ച ലോക്സഭ ചര്‍ച്ചയ്ക്കെടുക്കും. ചൊവ്വാഴ്ചതന്നെ ബില്‍ പാസാക്കിയെടുക്കാനാണ് കേന്ദ്രതീരുമാനം. നിലവില്‍ നിശ്ചയിച്ചതനുസരിച്ച് ബുധനാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പായിട്ടില്ല. കേന്ദ്രമന്ത്രിസഭായോഗത്തിനുശേഷം രാജ്യസഭയില്‍...

കശ്മീരില്‍ അതീവ ജാഗ്രത; കൂടുതല്‍ സൈനികരെ വിന്യസിച്ചു

ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവിറങ്ങിയതിനു പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത. കൂടുതല്‍ സൈനികരെ സംസ്ഥാനത്ത് വിന്യസിച്ചു. കരസേനയും വ്യോമസേനയും അതീവജാഗ്രതയിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എണ്ണായിരത്തോളം അര്‍ധസൈനികരെ കശ്മീരിലേക്ക് ആകാശമാര്‍ഗം എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍ പ്രദേശ്,...

Most Popular