Category: National

കച്ചവടക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഇനി പെന്‍ഷന്‍

ന്യൂഡല്‍ഹി: ചെറുകിട കച്ചവടക്കാര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഗുണകരമാകുന്ന പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 60 വയസ്സാകുമ്പോള്‍ പ്രതിമാസം പരമാവധി 3000 രൂപ ലഭിക്കുന്നതാണ് പെന്‍ഷന്‍ പദ്ധതി. മോദി 2.0 സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നെങ്കിലും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റിലാണ്...

ടിക് ടോക് ഇന്ത്യയില്‍ 60 ലക്ഷം വീഡിയോകള്‍ നീക്കം ചെയ്തു

ഇന്ത്യയില്‍ തരംഗമായ സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക്കിലെ 60 ലക്ഷം വീഡിയോ ക്ലിപ്പുകള്‍ നീക്കം ചെയ്തു. ചടങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇന്ത്യയില്‍ ടിക് ടോക്ക് നിയമവിരുദ്ധമോ, അശ്ലീലമോ ആയ ഉള്ളടക്കങ്ങള്‍ പാടില്ലെന്ന കര്‍ശന നിബന്ധന പാലിക്കാനാണ് ഈ തീരുമാനം. രാജ്യത്ത് ടിക് ടോക്കിന്റെ വളര്‍ച്ച...

കശ്മീര്‍ പ്രശ്‌നം പരിഹരിക്കണമെന്ന് മോദി ആവശ്യപ്പെട്ടെന്ന് ട്രംപ്; വാദം തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനുമായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് ആവശ്യപ്പെട്ടുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി വിദേശകാര്യമന്ത്രാലയം. വൈറ്റ് ഹൗസില്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഇത്തരത്തില്‍ അഭിപ്രായപ്രകടനമുണ്ടായത്. അതേസമയം, ട്രംപിന്റെ അവകാശവാദം...

ധോണി രണ്ടു മാസത്തെ പരിശീലനത്തിനായി ഇന്ത്യന്‍ സേനയ്‌ക്കൊപ്പം ചേരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്ന കാര്യത്തില്‍ മുതിര്‍ന്ന താരം എം.എസ്. ധോണി തീരുമാനമെടുക്കുന്നത് കാതോര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഇതിനിടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ രണ്ട് മാസത്തെ പരിശീലനത്തിനായി ഓണററി ലഫ്റ്റനന്റ് കേണല്‍ കൂടിയായ എം.എസ് ധോണിക്ക് അനുമതി നല്‍കിയെന്ന വാര്‍ത്ത പുറത്തുവരുന്നു. കരസേന മേധാവി ജനറല്‍...

ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയകരം; അഭിമാന നിമിഷത്തില്‍ ഇന്ത്യ

ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 2 വിക്ഷേപണം ആദ്യഘട്ടം വിജയകരം. 16ാം മിനിറ്റില്‍ പേടകം ഭൂമിയില്‍ നിന്ന് 181.616 കിലോമീറ്റര്‍ അകലെയുള്ള ആദ്യ ഭ്രമണപഥത്തില്‍ എത്തി. ഇതോടെ വിക്ഷേപണനിലയത്തില്‍ വിജയാരവം മുഴങ്ങി. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് ഉച്ചയ്ക്ക് ...

പ്രിയങ്ക അധ്യക്ഷയായില്ലെങ്കില്‍ കോണ്‍ഗ്രസ്‌ പിളരും; മുന്നറിയിപ്പുമായി മുതിര്‍ന്ന പാര്‍ട്ടി നേതാവ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദം രാഹുല്‍ ഗാന്ധി രാജിവച്ചതോടെ കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രതിസന്ധി കടുത്തിരിക്കുകയാണ്. ഇപ്പോഴിതാ രാഹുലിന് പകരം അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കാ ഗാന്ധി എത്തുന്നതിന് പിന്തുണ ഏറുന്നു. പ്രിയങ്കയെ പിന്തുണച്ച് മുതിര്‍ന്ന നേതാവ് നട്വര്‍ സിംഗ് രംഗത്തെത്തി. നെഹ്റു കുടുംബത്തില്‍ നിന്നല്ലാതെ പുറത്ത്...

ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചു; മുതിര്‍ന്ന ഇന്ത്യന്‍ താരത്തിനെതിരേ നടപടി

ബി.സി.സി.ഐയുടെ നിബന്ധന ലംഘിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരു മുതിര്‍ന്നതാരം ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രധാന പരമ്പരകള്‍ക്കിടെ 15 ദിവസം ഭാര്യയെ കൂടെ താമസിപ്പിക്കാനാണ് ക്രിക്കറ്റ് ഭരണസമിതി അനുമതി നല്‍കിയിരിക്കുന്നത്. ഈ നിയമം ലംഘിച്ച് ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ച താരത്തിനെതിരേ ബി.സി.സി.ഐ...

സ്ഥാനക്കയറ്റം, പുതിയ നിയമനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ഇതിന്റെ ഭാഗമായി കമ്പനിയില്‍ സ്ഥാനക്കയറ്റം നല്‍കുന്നതും പുതിയ നിയമനങ്ങള്‍ നടത്തുന്നതും അടിയന്തരമായി നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. സ്വകാര്യവത്കരണ നടപടികള്‍ നടക്കുന്നതിനാല്‍ പ്രധാനപ്പെട്ട ഒരു തീരുമാനവും കൈക്കൊള്ളേണ്ടെന്നും...

Most Popular