Category: Kerala

എം പി വീരേന്ദ്രകുമാർ അന്തരിച്ചു

മുൻ കേന്ദ്ര മന്ത്രിയും എംപിയും ആയ എംപി. വീരേന്ദ്ര കുമാർ(84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അല്പം മുൻപ് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. മാതൃഭൂമി മാനേജിങ് ഡയറക്ടർ ആണ്. ഭൗതികദേഹം വെള്ളിയാഴ്ച രാവിലെ വയനാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വൈകിട്ട്. എഴുത്തുകാരൻ, സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്രമന്ത്രി എന്നിങ്ങനെ...

ജലനിരപ്പ് ഉയരുന്നു; ഷട്ടറുകൾ തുറക്കും

ഭൂതത്താൻകെട്ട് ബാരേജിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നാളെ (29-05-20) രാവിലെ പത്തുമണിക്ക് സ്ഥിതി വിലയിരുത്തിയശേഷം ഷട്ടറുകൾ തുറക്കുമെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

650 മില്ലിഗ്രാമിന്റെ 6 പാരസെറ്റാമോള്‍ , അലര്‍ജി ഗുളികകളും പൊടിച്ച് പായസത്തിലും ജ്യൂസിലും കലര്‍ത്തി നല്‍കി…

കൊട്ടാരക്കര: പൊലീസിനു മുന്നില്‍ കുറ്റും ഏറ്റു പറഞ്ഞും മാധ്യമങ്ങള്‍ക്കു മുന്നില്‍ നിരപരാധിയാണെന്ന് പറഞ്ഞ് പൊട്ടികരഞ്ഞും സൂരജ് . ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുന്‍പ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക പൊടിച്ചു ചേര്‍ത്തു നല്‍കിയതായി ഭര്‍ത്താവ് സൂരജ് ക്രൈംബ്രാഞ്ച് സംഘത്തിനു മൊഴി നല്‍കി. സംഭവം ശരിയാണെന്നതിന്...

വരുന്നത് പ്രളയ കാലമോ.? ഇക്കുറി കൂടുതൽ മഴ പ്രതീക്ഷിക്കാമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കാലവർഷം ജൂൺ ആദ്യവാരമെന്നും സാധാരണയിൽ കൂടുതൽ മഴ ഇത്തവണ പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.അറബിക്കടലിൽ ഇരട്ട ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്തും തെക്ക് കിഴക്കൻ അറബിക്കടലിലും ഇന്ന് അർധരാത്രി മുതൽമത്സ്യ ബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി...

ടോള്‍ തകര്‍ത്ത് മുങ്ങിയ തവിട് വണ്ടി ഡ്രൈവര്‍ മദ്യം കടത്തുമ്പോള്‍ പിടിയില്‍

കൊച്ചി: എക്‌സൈസിനെ വെട്ടിച്ച് പാലിയേക്കര ടോള്‍ തകര്‍ത്ത് മുങ്ങിയ സ്പിരിറ്റ് വണ്ടി തവിട് വണ്ടിയായ സംഭവത്തില്‍ പൊലീസിനു കീഴടങ്ങിയ ആള്‍ തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്കു മദ്യം കടത്തുമ്പോള്‍ പിടിയിലായി. പാലക്കാട് ആട്ടയാംപതി സ്വദേശികളായ വിനയ് ദാസ്(31) സഹായി ജൊവാന്‍ എന്നിവരാണ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്....

ഞാനാണ് ഉത്രയെ കൊന്നതെന്നു വരെ കേസു കൊടുത്തവരാണ്…അവളുമായി ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല

കൊല്ലം: പാമ്പുകടിയേറ്റ് ഉത്ര കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സൂരജും ബന്ധുക്കളും തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു സഹോദരന്‍ വിഷു. ഉത്രയുടെ മരണത്തില്‍ വിഷുവിനു പങ്കുണ്ടെന്ന് ആരോപിച്ചു സൂരജ് പരാതി നല്‍കിയിരുന്നു. വിഷുവും ഉത്രയും തമ്മില്‍ സ്വത്തുവിഷയത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു, വിവാഹശേഷം വിഷു ഉത്രയോടു ഫോണില്‍...

വിമര്‍ശകര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി; കേരളത്തെ ഇകഴ്ത്തിക്കാട്ടാന്‍ ചിലര്‍ ശ്രമിക്കുന്നു; ഈ രോഗം ആര്‍ക്കെങ്കിലും ഒളിച്ചു വയ്ക്കാന്‍ കഴിയില്ല, ചികിത്സിച്ചില്ലെങ്കില്‍ മരണത്തിനു കാരണമാകും

തിരുവനന്തപുരം: രോഗമുക്തിയില്‍ ദേശീയ തലത്തില്‍ തന്നെ കേരളം മുന്നിലാണെന്നും തെറ്റായ കണക്കുകളും വ്യാജ ആരോപണങ്ങളും ഉയര്‍ത്തി കേരളത്തിന്റെ മുന്നേറ്റത്തെ ഇകഴ്ത്തിക്കാട്ടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ ഇതുവരെ അഭിനന്ദിക്കുക മാത്രമേ കേന്ദ്രം ചെയ്തിട്ടുള്ളൂ എന്ന് ആരോപണം ഉന്നയിക്കുന്നവര്‍ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി...

കോവിഡ് ; ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

ദുബായ്: കോവിഡ് ബാധിച്ച് വ്യാഴാഴ്ച ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. കൊല്ലം പള്ളിക്കല്‍ സ്വദേശി നാസിമുദ്ദീന്‍(71) ദുബായ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്. 45 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന നാസിമുദ്ദീന്‍ മാനേജിങ് കണ്‍സള്‍ട്ടന്‍സി മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. ദുബായിലെ മബാനി കമ്പനിയില്‍ നേരത്തെ ജോലി...

Most Popular