വരുന്നത് പ്രളയ കാലമോ.? ഇക്കുറി കൂടുതൽ മഴ പ്രതീക്ഷിക്കാമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കാലവർഷം ജൂൺ ആദ്യവാരമെന്നും സാധാരണയിൽ കൂടുതൽ മഴ ഇത്തവണ പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.അറബിക്കടലിൽ ഇരട്ട ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്തും തെക്ക് കിഴക്കൻ അറബിക്കടലിലും ഇന്ന് അർധരാത്രി മുതൽമത്സ്യ ബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് അടുത്ത 5 ദിവസവും മഴ കനക്കും.ബന്ധപ്പെട്ട വകുപ്പുകൾക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത മുന്നറിയിപ്പ് നൽകി.

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്ധധമാകാനും, ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇന്ന് അർധരാത്രി മുതൽ കേരള തീരത്ത് മത്സ്യ ബന്ധനം നിരോധിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരളത്തിൽ നിന്നാരും മത്സ്യ ബന്ധനത്തിന് പോകരുത്. നിലവിൽ ആഴക്കടൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് സുരക്ഷിത തീരത്തേക്ക് മാറാൻ സർക്കാർ നിർദേശം നൽകി.

സംസ്ഥാനത്ത് കാലവർഷം ജൂൺ ആദ്യവാരമെത്തുമെന്നും ഇത്തവണ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നും മുഖ്യമന്ത്രി. അടുത്ത 5 ദിവസവും കേരളത്തിൽ ശക്തമായ മഴ തുടരാനാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, ഇടുക്കി,ജില്ലകളിൽ യല്ലോ അലർട്ട്. ശനിയാഴ്ച്ച 11 ജില്ലകളിലും,ഞായറാഴ്ച്ച 9 ജില്ലകളിലും യല്ലോ അലർട്ട് ഉണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യത. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

കടലാക്രമണ ഭീഷണിക്കൊപ്പം ശക്തമായ മഴ മൂലം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും മലയോര മേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ബന്ധപ്പെട്ട വകുപ്പുകളോട് മുൻകരുതൽ നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഡാമുകൾക്കും, ജലാശയങ്ങൾക്ക് സമീപവും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular