ചൊവ്വാഴ്ച്ചത്തെ ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രം

മലപ്പുറം: നാളെ മലപ്പുറം ജില്ലയില്‍ യുഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കിലേക്കു മാത്രമായി ചുരുക്കി. യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ച് രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെ ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതാണ് നേതൃത്വം ഇടപെട്ട് ചുരുക്കിയത്.

Similar Articles

Comments

Advertismentspot_img

Most Popular